ഗോഹട്ടി: യുണൈറ്റഡ് പീപ്പിൾസ് റവല്യൂഷണറി ഫ്രണ്ട് (യുപിആർഎഫ്) സ്വയംപ്രഖ്യാപിത കമാൻഡർ ഇൻ ചീഫ് വെടിയേറ്റു മരിച്ചു.
സ്വന്തം കേഡർമാർ ഇദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. ആസാമിലെ കാർബി ആംഗ്ലോംഗ് ജില്ലയിലെ മലനിരകളിലായിരുന്നു സംഭവം.
ഗ്രൂപ്പിലെ നേതാക്കൾ തമ്മിലുള്ള ആഭ്യന്തരപ്രശ്നത്തെ തുടർന്നായിരുന്നു വെടിവയ്പുണ്ടായതെന്ന് പറയുന്നു. മംഗിൻ ഖൽഹ്വ എന്ന ആസാം വീരപ്പനാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് നിരവധി തവണ വെടിയേറ്റിട്ടുണ്ട്.
ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.