അ​സാ​ൻ​ജ് സ്വ​ത​ന്ത്ര​നാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ലു​കു​ത്തി

കാ​ൻ​ബ​റ: ​അ​മേ​രി​ക്ക​ൻ കോ​ട​തി​യി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ് സ്വ​ദേ​ശ​മാ​യ ഓ​സ്ട്രേ​ലി​യ​യി​ൽ തി​രി​ച്ചെ​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ൻ​ബ​റ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ ഭാ​ര്യ സ്റ്റെ​ല്ല​യും പി​താ​വ് ജോ​ൺ ഷി​പ്റ്റ​ണും സ്വീ​ക​രി​ച്ചു. ഇ​രു​വ​രെ​യും അ​സാ​ൻ​ജ് ആ​ലിം​ഗ​നം ചെ​യ്തു.

വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​നാ​യ അ​സാ​ൻ​ജ് അ​മേ​രി​ക്ക​ൻ പ്രോ​സി​ക്യൂ​ഷ​നു​മാ​യു​ണ്ടാ​ക്കി​യ ധാ​ര​ണ​യ​നു​സ​രി​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണു ല​ണ്ട​നി​ലെ ബെ​ൽ​മാ​ർ​ഷ് ജ​യി​ലി​ൽ​നി​ന്നു മോ​ചി​ത​നാ​യ​ത്.

ധാ​ര​ണ​പ്ര​കാ​രം ഇ​ന്ന​ലെ അ​ദ്ദേ​ഹം ഓ​സ്ട്രേ​ലി​യ​യോ​ടു ചേ​ർ​ന്ന അ​മേ​രി​ക്ക​ൻ പ്ര​ദേ​ശ​മാ​യ നോ​ർ​ത്തേ​ൺ മ​രി​യാ​ന ദ്വീ​പി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വി​ക്കി​ലീ​ക്സി​ലൂ​ടെ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ​ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ​തി​നു ചു​മ​ത്ത​പ്പെ​ട്ട ചാ​ര​വൃ​ത്തി​ക്കേ​സി​ൽ അ​സാ​ൻ​ജ് കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചു.

Related posts

Leave a Comment