ജനിച്ചതും വളർന്നതും ഇന്ത്യയിലാണെങ്കിലും തന്റെ മാതൃരാജ്യം പാക്കിസ്ഥാനാണെന്ന് അസാൻ സമി. പ്രശസ്ത ഗായകൻ അദ്നൻ സമിയുടെ മകനാണ് അസാൻ സമി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
ഇന്ത്യയിലാണ് ഞാൻ ജനിച്ചത്. എനിക്കിവിടെ സുഹൃത്തുക്കളുണ്ട്. എങ്കിലും പാക്കിസ്ഥാനാണ് എന്റെ വീട്. ഇവിടെ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അതിൽ അഭിമാനമുണ്ട്. അച്ഛൻ അദ്നാൻ സമി ഇന്ത്യൻ പൗരനായതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള രാജ്യത്താണ്. എന്നാൽ ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നത് പാക്കിസ്ഥാനിലാണ്. അസാൻ വ്യക്തമാക്കി.
അദ്നാൻ സമിക്ക് പാക്കിസ്ഥാൻ സിനിമ താരം സെബ ഭക്തറുമായുള്ള ബന്ധത്തിലെ മകനാണ് അസാൻ. 16 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന അദ്നാൻ പാക്കിസ്ഥാൻ പാസ്പോർട്ടിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുകയും കേന്ദ്രസർക്കാർ അംഗീകരിക്കുകയുമായിരുന്നു.