സിക വൈറസ് പേടിമൂലം റിയോ ഒളിമ്പിക്സില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രമുഖ ഗോള്‍ഫ് താരങ്ങള്‍, സിമോണ ഹാലെപ്, മിലോസ് റാവോണിക് തുടങ്ങിയ ടെന്നീസ് താരങ്ങള്‍ സിക പേടി മൂലം റിയോയിലേക്കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ രണ്ടുവട്ടം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനും ലണ്ടനില്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെങ്കലവും നേടിയ ബെലാറസ് ടെന്നീസ് താരം വിക്ടോറിയ അസരെങ്കയുടെ വിട വാങ്ങല്‍ ഏവരേയും ഞെട്ടിച്ചു കളഞ്ഞു. സികയോ പരിക്കോ അല്ല ആരാധകര്‍ സ്നേഹത്തോടെ ‘വിക’ എന്നു വിളിക്കുന്ന അസരെങ്കയുടെ പ്രശ്നം. താന്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞാണ് വിക ആരാധകരെയാകെ ഞെട്ടിച്ചുകളഞ്ഞത്. വിവാഹം കഴിക്കാതെ ഗര്‍ഭിണിയാവുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ അത്ര പുതുമയല്ലെങ്കിലും വികയുടെ കാമുകനാരാണെന്നറിയാതെ ആരാധകര്‍ തലപുകയ്ക്കുകയാണ്. ട്വിറ്ററിലൂടെയാണ് അസരെങ്ക ഇക്കാര്യം പുറത്തു വിട്ടത്.
” ഒരു സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കു വയ്ക്കുകയാണ്. ഞാനും കാമുകനും മാതാപിതാക്കളാകാനൊരുങ്ങുകയാണ്. ഈ വര്‍ഷത്തിന്റെ അവസാനം അതുണ്ടാകും. സംഗതിയറിഞ്ഞതു മുതല്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. അമ്മയായതിനു ശേഷം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയുമുണ്ട് .അമ്മയായതിനു ശേഷം തിരിച്ചുവന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത താരങ്ങളാണ് ഇക്കാര്യത്തില്‍ എനിക്കു പ്രചോദനമായത്.ഒരൂ സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ് ഇതെന്നും കരുതുന്നു”
അസെരെങ്കയുടെ ട്വിറ്റര്‍ സന്ദേശം ഇങ്ങനെ അവസാനിക്കുന്നു. എന്നാല്‍ ഈ ട്വിറ്റര്‍ സന്ദേശം പുതിയൊരു ചോദ്യത്തിനു തുടക്കമിച്ചു. ആരാണ് അസെരങ്കയുടെ ഗര്‍ഭത്തിനുത്തരവാദി. അസെരെങ്കയുടെ മുന്‍ കാമുകനും അമേരിക്കയിലെ പ്രമുഖ ഡാന്‍സറും ഗായകനുമായ റെഡ്ഫൂവിന്റെ പേരാണ് പറഞ്ഞു കേള്ക്കുന്നതിലൊന്ന്. മറ്റൊരു കാമുകനായ ബില്‍ മക് കീഗിന്റെ പേരും ചിലര്‍ പറയുന്നുണ്ട്. എന്തായാലും അസരെങ്കയുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛനാര് എന്നതു സംബന്ധിച്ച തര്‍ക്കം ആരാധകര്‍ക്കിടയില്‍ മുറുകുകയാണ്. ഇതൊക്കെയാണെങ്കിലും സോഷ്യല്‍ മീഡിയകളില്‍ അസരെങ്കയ്ക്ക് അഭിനന്ദനപ്രവാഹമാണ്. ഗര്‍ഭത്തിനുത്തരവാദി റെഡ്ഫുവാണെങ്കില് കുഞ്ഞിന്റെ രൂപം എങ്ങനെയായിരിക്കുമെന്നും ആരാധകര്‍ തമാശാപൂര്വം ചോദിക്കുന്നു. എന്തായാലും ഈ ഗര്‍ഭം 26കാരിയായ താരത്തിന്റെ ആരാധകരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല…
ഗര്‍ഭം ചതിച്ചാശാനേ, റിയോ ഒളിമ്പിക്സിനില്ലെന്ന് അസരെങ്ക, കാരണം ഗര്‍ഭിണിയായത്, ഉത്തരവാദി ആരെന്നറിയാന്‍ പാപ്പരാസികളുടെ പരക്കംപ്പാച്ചില്‍!
