മുക്കം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ.
അവിചാരിതമായി പരിചയപ്പെട്ടതിനു ശേഷം വീടും സ്ഥലവും മനസിലാക്കി അർദ്ധ രാത്രിയിൽ വീട്ടിലെത്തി പ്രലോഭിപ്പിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീനാണ് (22) മാവൂർ പോലീസിന്റെ പിടിയിലായത്.
സുഹൃത്തിന്റെ ചികിത്സയ്ക്കാണെന്ന വ്യാജേന കുട്ടിയുടെ കയ്യിൽ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു.
മറ്റു കുട്ടികളെ പ്രതി സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലടച്ചു. മാവൂർ ഇൻസ്പെക്ടർ വിനോദ്,
സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജുലാൽ, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.