സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തനിക്കെതിരേ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടി ആശാ ശരത്. നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പമുണ്ടായവര്‍ താരം നന്ദി രേഖപ്പെടുത്തി. കാര്യങ്ങളറിയാതെ നൊമ്പരപ്പെടുത്തിവയവരോട് തെല്ലും പരിഭവമില്ലെന്നും ആശ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ നന്ദി പ്രകടനം.
ആശ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് എസ്പിസി. ഈ കമ്പനിയുമായി ചേർന്ന് ഓൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി ആശാ ശരത് രാജ്യം വിട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത. ഇതിനെതിരേയാണ് പ്രതികരണവുമായി താരമെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
നന്ദി, സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക്
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു.
കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താല്പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല.
ഇനിയം കൂടെയുണ്ടാകണം.
സ്നേഹത്തോടെ.
ആശാ ശരത്ത്
(വാർത്ത സംബന്ധിച്ച് കമ്പനി പുറപ്പെടുവിച്ച വിശദീകരണം ഇവിടെ ചേർക്കുന്നു.)