കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ അ​പ​ക​ടം! വ​നം​വ​കു​പ്പ് വാ​ച്ച​റാ​യ ആ​ദി​വാ​സി യു​വാ​വി​ന് കാ​ഴ്ച്ച ന​ഷ്ട​മാ​യി

ഇ​രി​ട്ടി: ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ഫാം ​കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ദൗ​ത്യ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​നം വ​കു​പ്പ് വാ​ച്ച​റാ​യ ആ​ദി​വാ​സി യു​വാ​വി​ന്‍റെ കാ​ഴ്ച്ച ശ​ക്തി ന​ഷ്ട​മാ​യി.

ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ഒ​ൻ​പ​താം ബ്ലോ​ക്കി​ൽ ഇ​രു​ന്നൂ​റ്റി അ​റു​പ​ത്തി ഒ​ന്നാം ന​മ്പ​ർ പ്ലോ​ട്ടി​ലെ താ​മ​സ​ക്കാ​ര​നും ആ​റ​ളം വ​ന​മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക വാ​ച്ച​റു​മാ​യ സി.​ദി​നേ​ശ​ൻ (39) ന്‍റെ കാ​ഴ്ച​ശ​ക്തി​യാ​ണ് ന​ഷ്ട​മാ​യ​ത്.

ക​ഴി​ഞ്ഞ 23നാ​യി​രു​ന്നു അ​പ​ക​ടം. ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ദി​നേ​ശ​ൻ.

വ​നം​വ​കു​പ്പി​ലെ ആ​ർ​ആ​ർ​ടി​യു​ൾ​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളും ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ളും പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ആ​ദി​വാ​സി യു​വാ​ക്ക​ളു​മാ​യി​രു​ന്നു ദൗ​ത്യ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​റ​ളം ഫാ​മി​ൽ ഒ​ൻ​പ​താം ബ്ലോ​ക്കി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച ആ​ന​ക്കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് ദി​നേ​ശ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്തു​ന്ന​തി​നി​ടെ ദി​നേ​ശ​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ച്ച​ത്തി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കി തു​രു​ത്തു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക​ത​രം ഉ​പ​ക​ര​ണം ദി​നേ​ശ​ന്‍റെ മു​ഖ​ത്തേ​ക്ക് തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​വ​ശി​ഷ്ടം ഇ​ട​തു​ക​ണ്ണി​ലേ​ക്ക് തെ​റി​ച്ച് കാ​ഴ്ച്ച​ശ​ക്തി പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കാ​ഴ്ച​ശ​ക്തി വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ആ​റ​ളം ഫാം ​ഏ​ഴാം വാ​ർ​ഡി​ൽ നി​ന്നും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​വി​ജ​യം നേ​ടി​യ മി​നി​യു​ടെ ഭ​ർ​ത്താ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ദി​നേ​ശ​ൻ.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി വ​നം വ​കു​പ്പി​ൽ താ​ൽ​ക്കാ​ലി​ക വാ​ച്ച​റാ​യി ജോ​ലി ചെ​യ്യു​ന്ന ദി​നേ​ശ​ന് സാ​മ്പ​ത്തി​ക സ​ഹാ​യ​വും കാ​ഴ്ച്ച ശ​ക്തി തി​രി​കെ ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ വി​ദ​ഗ്ധ ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ.​ഷ​ജ്ന ക​രിം പ​റ​ഞ്ഞു.

Related posts

Leave a Comment