ശിശു ദിനത്തിൽ കേരളം കാത്തിരുന്ന വിധി;ആലുവയിൽ പിഞ്ചു കുഞ്ഞിനെ കൊന്നു തള്ളിയ നരാധമന് തൂക്കുകയർ

ഇ​ന്ന് ശി​സു ദി​നം. ശി​ശു​ദി​ന​ത്തി​ൽ ത​ന്നെ ആ​ലു​വ​യി​ൽ പി​ഞ്ചു കു​ഞ്ഞി​നെ അ​ത്ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്ന ന​രാ​ധ​മ​ന് ശി​ക്ഷ വി​ധി​ച്ചു.

കേ​ര​ള​ത്തെ ന​ടു​ക്കി​യ ആ​ലു​വ​യി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​വാ​ളി അ​സ്ഫാ​ക് ആ​ല​ത്തി​ന് വ​ധ​ശി​ക്ഷ. സം​ഭ​വം ന​ട​ന്ന് 110-ാം ദി​വ​സ​മാ​ണ് ശി​ക്ഷാ വി​ധി.

ആ​കെ 13 കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ 13 ​വ​കു​പ്പു​ക​ളും പ്ര​തി​ക്കെ​തി​രെ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​രു​ന്നു.

പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് പ്ര​തി​ക്ക് ജീ​വി​താ​വ​സാ​നം വ​രെ ത​ട​വ് ശി​ക്ഷ​യാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

ജ്യൂ​സ് വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ അ​ഞ്ച് വ​യ​സു​കാ​രി പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു പോ​യി. എ​ന്നാ​ൽ വാ​ങ്ങി കൊ​ടു​ത്ത​ത് ജ്യൂ​സി​നു പ​ക​രം മ​ദ്യം.

മ​ദ്യം കൊ​ടു​ത്ത് മ​യ​ക്കി കി​ട​ത്തി പി​ഞ്ചു കു​ഞ്ഞി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കൊ​ല​പ്പെ​ടു​ത്തി ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.

സ​മാ​ന കു​റ്റ​കൃ​ത്യം ഇ​തി​നു മു​ൻ​പും പ്ര​തി ചെ​യ്തി​രു​ന്നു. ഇ​ത് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​പ്പ​ർ​ഹി​ക്കാ​ത്ത കു​റ്റ​മെ​ന്ന് വി​ല​യി​രു​ത്തി കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

അ​രും കൊ​ല ചെ​യ്തി​ട്ടും പ്ര​തി​ക്ക് യാ​തൊ​രു വി​ധ​ത്തി​ലും മാ​ന​സാ​ന്ത​രം ഉ​ണ്ടാ​യി​ല്ലെ​ന്ന​തും വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന​തി​ലേ​ക്ക് കോ​ട​തി​യെ ന​യി​ച്ചു.

Related posts

Leave a Comment