ഗൗണ്‍ ധരിച്ച് പുലിവാലുപിടിച്ച് ഐശ്വര്യറായ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍! വാഹനത്തില്‍ നിന്നിറങ്ങാന്‍ മൂന്നുപേരുടെ സഹായം; നടക്കാന്‍ അഞ്ചുപേരുടെ അകമ്പടി; വിശ്വസുന്ദരിയുടെ വൈറലായ വീഡിയോ കാണാം

ASHHലോകോത്തര നിലവാരമുള്ള സിനിമകളുടെ പ്രദര്‍ശനവേദി എന്ന നിലയില്‍ മാത്രമല്ല കാന്‍സ് ചലച്ചിത്രോത്സവം അറിയപ്പെടുന്നത്. ലോകം ഇതു വരെ പരിചയപ്പെടാത്ത ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും കാനിലെ ചുവന്ന പരവതാനി സാക്ഷ്യം വഹിച്ച ചരിത്രമാണുള്ളത്. എഴുപതാമത് കാന്‍ ഫെസ്റ്റിവലും ഇതിന് ഒട്ടും പിന്നോട്ടല്ല എന്നാണ് കാനില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്. ദീപിക പദുക്കോണിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചപ്പോഴും സിനിമ ആരാധകര്‍ തിരഞ്ഞത് കാനിലെ സ്ഥിരം സാന്നിധ്യമായ ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയെയായിരുന്നു. അവസാനം കാത്ത് നിന്ന ആരാധകര്‍ക്ക് മുന്നിലേക്ക് ബോളിവുഡിന്റെ റാണി എത്തി. ഐശ്വര്യയെ ഒരു നോക്ക് കാണാന്‍ ചിലര്‍ തിരക്കുകൂട്ടിയപ്പോള്‍, മറ്റു ചിലര്‍ ഉറ്റുനോക്കിയത് ഐശ്വര്യ കാനില്‍ അവതരിപ്പിക്കുന്ന പുതിയ ഫാഷന്‍ എന്താണെന്നറിയാനായിരുന്നു.

france-cannes-film-festival_bda01172-3d39-11e7-b517-0cbfa8e97d3f

കാറിലെത്തിയ ആഷ് എന്നാല്‍ പുറത്തേക്കിറങ്ങാന്‍ ഒരല്‍പം വൈകി. കാരണം മറ്റൊന്നുമല്ല ആഷ് ധരിച്ചിരിക്കുന്ന പുത്തന്‍ ഗൗണ്‍ തന്നെ. മൂന്ന് പേരുടെ സഹായത്തോടെയാണ് പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന ഗൗണ്‍ ധരിച്ചിരുന്ന ഐശ്വര്യയെ വാഹനത്തില്‍ നിന്നും പുറത്തിറക്കുന്നത്. താരം പുറത്തിറങ്ങന്നതോടെ ഓട്ടോഗ്രാഫിനായും, ചിത്രം പകര്‍ത്തുന്നതിനായും ആരാധകര്‍ മുറവിളികൂട്ടുമ്പോള്‍ ധരിച്ചിരിക്കുന്ന ഗൗണ്‍ കൈകാര്യം ചെയ്യാന്‍ കഷ്ടപെടുന്ന ആഷിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ആരാധകരെ അഭിസംബോധന ചെയ്ത ശേഷം ചുവന്ന പരവതാനിയിലേക്ക് നീങ്ങുമ്പോള്‍ അഞ്ച് പേരാണ് ഗൗണ്‍ കൈകാര്യം ചെയ്യാനായി പിന്നാലെ കൂടുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പീനോ ഫാഷന്‍ ഡിസൈനര്‍ മൈക്കിള്‍ സിന്‍ക്കോയാണ് ഐശ്വര്യ റായുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം താരത്തിന്റെ പര്‍പ്പിള്‍ നിറത്തിലുള്ള ലിപ്സ്റ്റിക്കായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. ഐശ്വര്യയുടെ ഗൗണിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെങ്കിലും വീഡിയോ ഇറങ്ങിയതിന് ശേഷം ഫാഷനിലെ പുതിയ പരീക്ഷണത്തേക്കാളുപരിയായി വസ്ത്രത്തം കൈകാര്യം ചെയ്യാനായി ഐശ്വര്യയ്ക്ക് ലഭിക്കുന്ന അകമ്പടിയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്.

france-cannes-film-festival_f2dcaf50-3d00-11e7-99bd-b9a47f5fadca

Related posts