കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള എറണാകുളം മെഡിക്കല് കോളജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരേ മകള് ആശ ലോറന്സ് വീണ്ടും നിയമ നടപടിയിലേക്ക്.
അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അവര് പറഞ്ഞു. ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്ന ആരോപണവും അവര് നേരത്തേ ഉന്നയിച്ചിരുന്നു.