മോഹൻലാൽ നായകനായെത്തിയ ദൃശ്യം 2 മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.
ചിത്രത്തിൽ ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശ ശരത്തിന്റെ പ്രകടനവും കൈയടി നേടിയിരുന്നു.
ചിത്രത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു രംഗമായിരുന്നു ഗീത പ്രഭാകർ മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടിയുടെ കരണത്തടിക്കുന്ന സീൻ. ആ രംഗത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ആശ ശരത്ത്.
താൻ ഏറെ ടെൻഷനോടെ ചെയ്ത രംഗമാണ് അതെന്നും തന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീൻ അനിവാര്യമായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
“ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തിൽ. എനിക്ക് ഭയങ്കര ടെൻഷനായിരുന്നു.
എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീൻ അനിവാര്യമായിരുന്നു. ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓർക്കാൻപോലും വയ്യ.
പക്ഷേ ലാലേട്ടനും ജീത്തു സാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്.
ലാലേട്ടൻ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല എന്ന്.
അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീൻ ഷൂട്ട് ചെയ്തത്. എങ്കിലും ആ ഞെട്ടൽ ഇന്നുമെന്നെ വിട്ടുപോയിട്ടില്ല.’ -ആശ ശരത്ത്