കൊച്ചി: നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി ആശാ ശരത്തിനെതിരായ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആശാ ശരത്തിന് പങ്കാളിത്തമുള്ള സ്പൈസസ് കമ്പനി ഓണ്‍ലൈന്‍ തട്ടിപ്പുനടത്തി വഞ്ചിച്ചെന്നും പ്രാണ ഡാന്‍സ് ആപ്പ് ഇതിന്റെ ഭാഗമാണെന്നും കാണിച്ച് കൊല്ലം സ്വദേശി സജി ഗോപാലകൃഷ്ണന് നല്കിയ പരാതിയിലാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആശാ ശരത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.