കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന് അറിയിച്ച് നടി ആശാ ശരത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരത്തിനുള്ളില്‍ തരംഗമായിരുന്നു. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നായിരുന്നു പോസ്റ്റ്. ആശാ ശരത്തിന്റെ സക്കറിയ എന്ന ഭര്‍ത്താവിന് എന്ത് പറ്റിയെന്ന ആകാംഷയിലായി മലയാളികള്‍. നിമിഷം നേരെ കൊണ്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്ത് വൈറലയാതും. എന്നാല്‍ വൈകാതെ സത്യം പുറത്തായി.
കുറച്ചു ദിവസമായി എന്റെ ഭര്‍ത്താവിനെ കാണുന്നില്ല. പത്തു നാല്പത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടന്‍ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കില്‍ വിളിച്ചു പറയും. ഇതിപ്പോള്‍ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങള്‍, ആ ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടുപോകുന്നത്.
ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആര്‍ടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. ‘എവിടെ’ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്, നിങ്ങള്‍ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാന്‍.’-ഈ വാക്കുകളാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ആശാ ശരത് പങ്കുവച്ചത്. ഇതോെട പ്രേക്ഷകരും പരിഭ്രാന്തരായി. എന്നാല്‍ വിഡിയോ മുഴുവന്‍ കണ്ടതോടെ പരിഭ്രാന്തി ആകാംക്ഷയായി.
പിന്നീടാണ് സത്യം അറിഞ്ഞത്. പുതിയ ചിത്രം ‘എവിടെ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ഫേസ്ബുക്ക് ലൈവ്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയത്. പലരും വിചാരിച്ചത് നടിയുടെ യഥാര്‍ഥ ഭര്‍ത്താവിനെ കാണാതെപോയെന്നു തന്നെയാണ്. ‘എവിടെ പ്രമോഷന് വിഡിയോ’ എന്ന തലക്കെട്ട് നല്‍കിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും കൂടുതല്‍ ആളുകവും അതുപിന്നീടാണ് ശ്രദ്ധിച്ചതെന്നു മാത്രം. കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എവിടെ’. ആശ ശരത്ത് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ കഥ സഞ്ജയ് ബോബിയുടേതാണ്. ആശയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ മനോജ് കെ. ജയനാണ് അഭിനയിക്കുന്നത്. എന്തായാലും ബുദ്ധിമാന്മാരായ മലയാളികളെയെല്ലാം പോസ്റ്റ് വട്ടംകറക്കിയെന്നതാണ് വാസ്തവം.