കലോത്സവ വേദിയിൽ മത്സരിക്കുന്ന കുട്ടികളെ പോലെ തന്നെ മാതാപിതാക്കളും ശ്രദ്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ മക്കളുടെ പ്രകടനങ്ങൾ കാണുന്ന മാതാപിതാക്കളുടെ മുഖത്ത് വരുന്ന ആഹ്ലാദവും ആവലാതിയുമൊക്കെ കലോത്സവ ദിനങ്ങളിലെ സ്ഥിരം കാഴ്ചയാണ്.
കൊല്ലത്ത് നടക്കുന്ന സ്കൂൾ കലോത്സവ വേദിയിൽ ഉദ്ഘാടനദിവസം ആശാ ശരത്തും ടീമും നൃത്തം അവതരിപ്പിച്ചിരുന്നു. നൃത്തത്തിന് മുമ്പുള്ള ആശാ ശരത്തിന്റെയും മകൾ ഉത്തരയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ അമ്മയ്ക്ക് നൃത്തവേദിയിലെത്തുന്നതിന് മുൻപ് ഉത്തര ഭക്ഷണം വാരി കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ‘സ്കൂൾ കലോത്സവ വേദിയിൽ കയറാൻ അവസരം കാത്തു നിൽക്കുന്ന കുട്ടിയുടെ അതേ എക്സൈറ്റ്മെന്റ് എനിക്കുമുണ്ട്. സാധാരണ എനിക്ക് എൻറെ അമ്മയാണ് ഭക്ഷണം നൽകാറ് ഇത്തവണ എനിക്ക് എന്റെ മകളാണ് ഭക്ഷണം വാരി തരുന്നത്. ഇത് എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു’, എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിന്റെ സമാപന വേദിയിൽ വിശിഷ്ടാതിഥിയായി എത്തിയ ആശ അടുത്ത തവണ കലോത്സവ വേദിയിൽ നൃത്തം ചെയ്യുമെന്ന് ഒരു വാക്കു നൽകിയിരുന്നു. ഈ വാക്ക് പാലിച്ച താരം കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 55 വിദ്യാർഥികൾക്കൊപ്പമാണ് വേദിയിൽ ചുവടുവച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
‘