ആശ എവിടെ..! കരച്ചിൽ അടക്കിപ്പിടിച്ച് ഭർത്താവിനെ തിരഞ്ഞ് ആശ ശരത്ത് ലൈവിലെത്തിയത് വിവാദമാകുന്നു; വ്യാജ പ്രചരണം നടത്തിയ നടിക്കെതിരേ പരാതി

എ​വി​ടെ എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഫേ​സ്ബു​ക്കി​ൽ ലൈ​വി​ൽ വ​ന്ന ന​ടി ആ​ശ ശ​ര​ത് വി​വാ​ദ​ത്തി​ൽ. ത​ന്‍റെ ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യെ​ന്നും ക​ണ്ടു​കി​ട്ടു​ന്ന​വ​ർ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​വ​ർ ലൈ​വി​ൽ വ​ന്ന് പ​റ​ഞ്ഞ​ത്.

ആ​ശ ശ​ര​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ജെ​സി എ​ന്ന ക​ഥാ​ത്ര​ത്തി​ന്‍റെ ഭ​ർ​ത്താ​വി​നെ കാ​ണാ​താ​കു​ന്ന​തും അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞ് ഇ​വ​ർ പോ​കു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. എ​ന്നാ​ൽ ഇ​വ​ർ ലൈ​വി​ൽ വ​ന്ന വീ​ഡി​യോ പു​ലി​വാ​ൽ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

https://www.facebook.com/AshaSharathofficialpage/videos/675960876210546/?t=67

ആ​ശ ശ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യ​താ​യി എ​ന്ന ത​ര​ത്തി​ലാ​ണ് പി​ന്നീ​ട് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. താ​ര​ത്തി​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​ജി​ത്ത് പെ​രു​മ​ന.

സി​നി​മ പ്രൊ​മോ​ഷ​ൻ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​ത്തെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നെ ഉ​ൾ​പ്പെ​ടു​ത്തി ആ​ശാ ശ​ര​ത് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു.

Related posts