നടിയും നര്‍ത്തകിയുമായ ആശാ ശരത്തും അച്ഛനും വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ പത്തു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ ആശുപത്രി ചികിത്സയിലാണ് ആശയുടെ അച്ഛന്‍. എന്നാല്‍ രോഗം പോലും പരിഗണിക്കാതെ വോട്ടു ചെയ്യണമെന്ന നിര്‍ബന്ധത്തിലായിരുന്നു അച്ഛന്‍ എന്ന് താരം പറയുന്നു. 82-ാം വയസിലും ആശുപത്രിക്കിടക്കയിൽ നിന്നും പോയി വോട്ട് ചെയ്ത അച്ഛനെ ക്കുറിച്ച് ആശയുടെ വാക്കുകള്‍ ഇങ്ങനെ
’82-ാം വയസിലും അച്ഛന് നാടിനോടുള്ള സമർപ്പണം കാണുമ്പോൾ നമ്മളെല്ലാവരും അതില്‍ നിന്നും ഊർജം ഉൾക്കൊള്ളും. 10 ദിവസമായി കുടൽസംബന്ധമായ രോഗത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഇത്രയും ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. 10 മില്ലിലിറ്റർ വെള്ളം മാത്രമാണ് ആകെയുള്ള ഭക്ഷണം.
പക്ഷേ, ഇതൊന്നും അച്ഛന് വോട്ടു ചെയ്യാതിരിക്കാനുള്ള കാരണങ്ങളല്ല. അച്ഛന് അസുഖമാണല്ലോ, അതുകൊണ്ട് ഇത്തവണ വോട്ട് ചെയ്യാന്‍ പോകേണ്ടതില്ല എന്ന് ഞാൻ പോലും ചിന്തിച്ചു. പക്ഷേ, ആ നിർബന്ധത്തിനു മുന്നിൽ വേണ്ടെന്നു പറയാനായില്ല. എനിക്കു പറ്റും, വോട്ട് ചെയ്യണം എന്ന് അദ്ദേഹം വാശിപിടിച്ചു”, ആശ ശരത് പ്രമുഖ മാധ്യമാത്തിനോട് പ്രതികരിച്ചു.
ഡോക്ടറോട് പ്രത്യേക അനുമതി വാങ്ങിയാണ് പെരുമ്പാവൂരില്‍ വോട്ട് ചെയ്യാൻ അച്ഛനെയും കൊണ്ട് ആശ എത്തിയത്. അമ്മയും അച്ഛനും ഒരേ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരെയും കൊണ്ടുപോകാൻ സാധിക്കാത്തതിനാലും അച്ഛനോളം നിര്‍ബന്ധം അമ്മക്കില്ലാത്തതു കൊണ്ടും വോട്ട് രേഖപ്പെടുത്താന്‍ അച്ഛനെ മാത്രമാണ് കൊണ്ട് പോയതെന്നും ആശ കൂട്ടിച്ചേര്‍ത്തു.