തിരുവനന്തപുരം : ആശാ പ്രവർത്തകരുടെ സമരം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സമരം ഒത്തു തീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആശമാരുടെ സമരവും ആവശ്യവും ന്യായമാണ്. തുടർച്ചയായി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സമരക്കാർക്ക് നിർബന്ധ ബുദ്ധിയാണെന്ന് മന്ത്രി എം. ബി. രാജേഷ് മറുപടി പറഞ്ഞു.
സമരക്കാരുമായി നടത്തിയ ചർച്ച പരാജയപെടാൻ കാരണം സമരക്കാരുടെ ശാഠ്യം കാരണമാണെന്നും മന്ത്രി പറഞ്ഞു.ആശമാരോട് സർക്കാരിന് അനുഭാവപൂർണമായ നിലപാടാണ് ഉള്ളത്. പാർലമെന്റിൽ കേന്ദ്രം തെറ്റായ മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.