തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണം സർ സിപിയുടെ ഭരണത്തെ ഓർമിപ്പിക്കുന്നതാണെന്ന് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. ആശ പ്രവർത്തകരുടെ സമരത്തെ അവഗണിക്കുകയും സമയബന്ധിതമായി ചർച്ചയ്ക്ക് പോലും തയാറാകാത്ത സർക്കാർ നടപടി വളരെ തെറ്റായിപ്പോയി.
ആശ പ്രവർത്തകരെ സമരത്തിലേക്കും നിരാഹാരസമരത്തിലേക്കും തള്ളിവിടുകയാണ് സർക്കാർ ചെയ്തത്. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തേണ്ട ധാർമിക ഉത്തരവാദിത്വവും കടമയും സർക്കാരിനുണ്ട്.
ഇന്ന് ഭരണം കൈയാളുന്ന നേതാക്കളെല്ലാം നിരവധി സമരം ചെയ്തവരാണെന്ന കാര്യം മറക്കരുതെന്നും സുധീരൻ വ്യക്തമാക്കി. ഇന്ന് രാവിലെ ആശ പ്രവർത്തകരുടെ സമരപന്തലിലെത്തി സുധീരൻ പിന്തുണ അർപ്പിക്കവെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.