ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടേ​ത് അ​നാ​വ​ശ്യ​വും രാ​ഷ്ട്രീ​യ​പ്രേ​രി​ത​വു​മാ​യ സ​മ​ര​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ​യും സ​മ​രം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. ന​ജീ​ബ് കാ​ന്ത​പു​ര​മാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ലൂ​ടെ വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ പോ​ലും സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ പ​റ​ഞ്ഞു.

ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ​യും സ​മ​രം അ​നാ​വ​ശ്യ​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ​രി​താ​പ​ക​ര​മാ​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സാ​ണ് സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ അം​ഗം ന​ൽ​കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ളും ഉ​റ​പ്പും സ​മ​ര​ക്കാ​രോ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment