തിരുവനന്തപുരം: ഉദിയൻകുളങ്ങര അഴകിക്കോണത്തു സി പി എം പ്രവർത്തയെ സി പി എം പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്തി.
പാറശാലയിലെ സി പി എം പ്രവർത്തകയും സി ഡി എസ് അംഗവുമായ ഉദിയൻകുളങ്ങര അഴകിക്കോണം മേക്കേഭാഗത്തു പുത്തൻ വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ആശ (41 )യെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കഴിഞ്ഞ 15 വർഷമായി പാർട്ടി പ്രവർത്തകയും സി ഡി എസ് അംഗവുമാണ് ആശ. ഇന്നലെ പാറശ്ശാലയിലെ സി പി എം ഏരിയാകമ്മിറ്റി ഓഫീസിൽ ഇന്നലെ നടന്ന മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം 6 മണിയോടെയാണ് ആശയെ കാണാതാകുന്നത്.
തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പാറശാല പോലീസിൽ പരാതിനൽകി. തുടർന്ന് വീണ്ടും നടത്തിയ അന്വേഷണത്തിൽ പാർട്ടിഓഫീസിലേക്കു വേണ്ടി വാങ്ങിയിട്ടിരുന്ന കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ചു നിൽക്കുന്നനിലയിൽ കണ്ടെത്തുകയായിരുന്നു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആശക്കു സീറ്റുനിഷേധിച്ചതാണ് മരണത്തിനു കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.