തലശേരി: പന്യന്നൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബറും ദുബായ് ആസ്ഥാനമായുള്ള കെ.ബി.ആർ മിഡിൽ ഈസ്റ്റ് ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറുമായ പന്യന്നൂർ മാരാങ്കണ്ടി തയ്യുള്ളതിൽ അഷ്റഫിനെ യുഎഇ ഗവൺമെന്റ് മുൻനിര ബിസിനസുകാർക്ക് നൽകുന്ന ഗോൾഡൻ വീസ നൽകി ആദരിച്ചു.
നേരെത്തെ മമ്മൂട്ടി, മോഹൻലാൽ, പൃഥിരാജ്, എം.എ.യൂസഫലി, പൊയിൽ അബ്ദുള്ള എന്നിവർക്ക് ഗോൾഡൻ വീസ നൽകി ആദരിച്ചിരുന്നു.
രണ്ട് വർഷത്തെ വീസക്ക് പകരം പത്ത് വർഷത്തെ റസിഡൻസ് വീസയാണ് ഗോൾഡൻ വീസയിലൂടെ ലഭിക്കുന്നത്.
എമിഗ്രേഷൻ ഓഫീസർ ക്യാപ്റ്റൻ നാസർ അലി ഷംസിയാണ് ഗോൾഡൻ വീസ അംഗീകാരം പതിച്ച പാസ്പോർട്ട് അഷറഫിന് കൈമാറിയത് കൈമാറിയത്.
ചൊക്ലി മാരാങ്കണ്ടി ജുമാ മസ്ജിദ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള അഷറഫ് നിലവിൽ സ്പോർട്ടിംഗ് മാരാങ്കണ്ടി രക്ഷാധികാരിയുമാണ്.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മുൻനിര ബിസിനസുകാരെ പ്രോത്സാഹിപ്പിക്കുന്ന ഗോൾഡൻ വീസ പദ്ധതി ആവിഷ്ക്കരിച്ചത്.