ഞാന്‍ ആലോചിച്ച സിനിമകളുടെ 50 ശതമാനം മാത്രമേ എന്റെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയുള്ളൂ. വാരിയംകുന്നന് ഉപേക്ഷിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല.
പക്ഷേ, നിര്‍ബന്ധിതനായി. വേറെ ആരുടെയും കുറ്റമല്ല. ആ സിനിമ തയാറാക്കാനുള്ള പണമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പൃഥ്വിരാജ് പിന്മാറിയ സംഭവമൊന്നുമുണ്ടായിട്ടില്ല.
ബിസിനസ് ആസ്പക്ട്സില് മാത്രമാണ് നിലച്ചത്. പൃഥ്വിരാജും ഞാനുമെല്ലാം വാരിയംകുന്നന് ഏറ്റെടുക്കുന്ന വേളയില്‍ അത്രയും വലിയ സിനിമയായി കാണിക്കുകയായിരുന്നു ലക്ഷ്യം
. അത്തരം കാര്യങ്ങളില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത ചില ഡീലിങ്സ് ഉണ്ടായി. സംവിധായകന് എന്ന നിലയില്‍ എനിക്ക് അതിനോട് യോജിക്കാനാകുമായിരുന്നില്ല.
അപ്പോഴാണ് പിന്മാറിയത്. മറ്റു കാര്യങ്ങളൊന്നും സിനിമയില്‍ നിന്ന് പിന്മാറാനുണ്ടായിരുന്നില്ല. പണം മാത്രമായിരുന്നു വിഷയം. –ആഷിക് അബു