കൊച്ചി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐക്കാരാൽ എസ്എഫ്ഐക്കാരന് കുത്തേറ്റ സംഭവത്തിൽ വിമർശവുമായി സംവിധായകൻ ആഷിഖ് അബു. വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ലെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക, പോരാടുക- ആഷിഖ് പറഞ്ഞു. മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ചിത്രവും ആഷിഖ് കുറിപ്പിനൊപ്പം പോസ്റ്റ് ചെ്തു.