സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് അഷിക അശോകന്. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു ശ്രദ്ധ നേടിയ അഷിക ഇപ്പോഴിതാ ബിഗ് സ്ക്രീനിലും സജീവമായി മാറുകയാണ്.
ഇതിനിടെ തന്റെ അമ്മയെക്കുറിച്ചും നടക്കാതെ പോയ വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഷിക. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അഷിക മനസ് തുറന്നത്.
പഠനകാര്യത്തിലൊക്കെ അമ്മയായിരുന്നു പിന്തുണ. നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതല്ലെങ്കിലും ഞാന്‍ ലോണ്‍ എടുത്തോളാം നീ പഠിച്ചോളൂ എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.
വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ലെങ്കിലും വലിയ തുക കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ അമ്മ ലോണ്‍ എടുക്കുകയായിരുന്നു. ധൈര്യത്തില്‍ എന്നെ വിട്ടു. ഡിഗ്രി കഴിഞ്ഞാല്‍ എന്ത് ജോലി കിട്ടാനാണ്? അതൊന്നും അമ്മ ആലോചില്ല.
എനിക്ക് ഒരു വരുമാന മാര്‍ഗം ഉണ്ടാകുമെന്നോ, ഞാന്‍ ഷോര്ട്ട്ഫിലിമുകളില് അഭിനയിക്കുമെന്നോ സമ്പാദിക്കുമെന്നോ ആര്‍ക്കും അറിയില്ല. ഞാന്‍ ഈ മേഖലയിലേക്ക് വരുമെന്ന് അമ്മ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. എനിക്ക് മേക്കപ്പ് ചെയ്യാന്‍ പോലും അറിയില്ലായിരുന്നു.
നന്നായി വസ്ത്രം ധരിക്കാനും അറിയില്ല. സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു. കാണാനും ഒരു കോലമായിരുന്നു. ഞാന്‍ അമ്മയെ സഹായിക്കാന്‍ സാധിക്കുന്ന നിലയിലെത്തുമെന്നൊന്നും അമ്മ കരുതിക്കാണില്ല- അഷിക പറഞ്ഞു.
പിന്നാലെയാണ് താരം തന്റെ മുടങ്ങിപ്പോയ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. പുറത്തുള്ളവര്‍ കാണുന്നതല്ല നമ്മള് കാണുന്നത്, പിന്നില്‍ നിന്ന് കുത്തിയെന്ന് പറയുന്നത് എന്തിനെന്ന് അറിയില്ല, എന്റെ വിവാഹ നിശ്ചയം നടന്നതാണ്. കല്യാണം കഴിഞ്ഞിട്ടില്ല. 2021 ലാണ്.
വീട്ടുകാരുടെ സമ്മത പ്രകാരുമായിരുന്നു. ആരുമില്ല, ഒറ്റയ്ക്കാണ്, ഒരു തുണ വേണമെന്നൊക്കെ പറഞ്ഞ് തീരുമാനിച്ചതായിരുന്നു. അത് ഒക്കെ ആവില്ല എന്ന് തോന്നിയപ്പോള്‍ വേണ്ടെന്ന് വച്ചു. മറ്റു വീട്ടുകാരൊക്കെ നിര്‍ബന്ധിക്കുമായിരുന്നു. ഓരോ പെണ്‍കുട്ടിക്കും ഇമോഷണല്‍ മെച്യുരിറ്റി എത്തുന്ന ഘട്ടം തിരിച്ചറിയാനുള്ള കഴിവ് അവള്‍ക്കു തന്നെയുണ്ട്.
മാതാപിതാക്കള്‍ തന്നെയാണ് എല്ലാം. കുടുംബ പശ്ചാത്തലും മറ്റുമൊക്കെ നോക്കുകയും വേണം. പക്ഷെ ഒരു കുടുംബം മുന്നോട്ട് കൊണ്ടു പോകാന്‍ ഒരു പെണ്‍കുട്ടിക്കൊരു വൈകാരിക ശക്തി വേണ്ടേ? ഒരു പങ്കാളിയെ ജീവിതം മുഴുവന്‍ ചേര്‍ത്തു പിടിക്കാന്‍ ചില്ലറ കരുത്തൊന്നും പോരാ. കുടുംബം എന്നത് വളരെ വലുതാണ്. എനിക്കറിയാം ഒരു കുടുംബത്തിന്റെ വാല്യൂ എന്താണെന്ന്. ഒരു കുടുംബത്തെ ചേര്‍ത്തുനിര്‍ത്താനുള്ള പെടാപ്പാട് എന്തെന്ന് എനിക്കറിയാം.
അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും സന്തുഷ്ടരായിരിക്കില്ല. മറ്റുള്ളവരുടെ സന്തോഷത്തിന് ഇങ്ങനെ ജീവിച്ചു പോകാം. എത്രകാലം അങ്ങനെ ജീവിക്കാനാകും? അങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം? ആകെ കുറച്ച് സമയമേ ഭൂമിയിലുള്ളൂ.
സമാധാനമാണ് ഏറ്റവും വലുത്. സമാധാനം ഒരു തട്ടിലും ഒരു കോടി മറ്റൊരു തട്ടിലും വച്ചാല്‍ എനിക്ക് സമാധാനം മതി. ഒരു കോടി കിട്ടിയിട്ട് എന്തു കാര്യം, ഒരു നേരം സമാധാനമായി കിടന്നുറങ്ങാന്‍ സാധിച്ചില്ലെങ്കില്‍? അഷിക ചോദിക്കുന്നു.