സിദ്ദിഖിന്റേയും രഞ്ജിത്തിന്റേയും രാജി മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരമെന്ന് സംവിധായകന് ആഷിഖ് അബു. തികച്ചും അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരേ സ്ത്രീകള്‍ ഗൗരവതരമായ പരാതികള്‍ ഉന്നയിക്കുന്ന കാലമാണിത്. അവരുടെ അനുഭവങ്ങള്‍ തുറന്നു പറയുകയും അക്രമങ്ങളെ പറ്റി സമൂഹത്തോട് തുറന്ന് സംസാരിക്കുകയും ചെയ്യുന്ന ഈ കാലത്ത് അനിവാര്യമായ കാര്യമാണ് രാജിയെന്ന് ആഷിഖ് അബു പറഞ്ഞു.
ജനാധിപത്യം വന്നുകഴിഞ്ഞാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. സിനിമാ സംബന്ധിയായ എല്ലാ സംഘടനകളിലും ഈ പ്രശ്നങ്ങള്‍ ഉണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റാത്ത ഒരുപാട് ആളുകള്‍ ഇതിലുണ്ട്. ജനാധിപത്യം ഇതിനൊക്കെ പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.