ഉറി ഭീകരാക്രമണത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ മാതൃഭൂമി ന്യൂസ് അവതാരകന്റെ ഒരു ചോദ്യം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വേണുവിനെതിരേ ബിജെപിയും യുവമോര്‍ച്ചയും രംഗത്തെത്തുകയും ചെയ്തിരുന്നു. പലയിടത്തും കോലം കത്തിക്കുകയും ചെയ്തു. അപ്പോഴാണ് ചില ബുദ്ധിജീവികള്‍ വേണുവിന് പിന്തുണയുമായി സോഷ്യല്‍മീഡിയയിലെത്തിയത്. അക്കൂട്ടത്തില്‍ സംവിധായകന് ആഷിഖ് അബുവും ഉണ്ടായിരുന്നു. ആഷിക് അബു ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത ‘സപ്പോര്‍ട്ട് വേണു’ ഹാഷ് ടാഗിന് കീഴില്‍ വന്ന ഒരു കമന്റ് വൈറലായി.
അവതാരകനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഹാഷ് ടാഗുമായി ആഷിക് അബു എത്തിയത്. വേണുവിന്റെ ചില നിലപാടുകളോട് യോജിക്കുന്നില്ല. അതറിഞ്ഞുകൊണ്ട് തന്നെ സപ്പോര്‍ട്ട് വേണു”ആഷിക് അബു തന്റെ ഒഫീഷ്യല്‍ പേജില്‍ കുറിച്ചു. നിരവധി കമന്റുകളാണ് അതിന് വന്നത്. അതിലൊന്ന് ഇങ്ങനെ എന്നെയും രണ്ട് വയസുളള അനിയനെയും അമ്മച്ചിയേയും ഉപേക്ഷിച്ച് അടുത്ത വീട്ടിലെ മറിയാമ്മ ചേച്ചിയുമായി അപ്പച്ചന് മുങ്ങി. കാണിച്ചത് പോക്രിത്തരമാണെങ്കിലും ഞാനും അപ്പച്ചനൊപ്പം.” ആയിരത്തിലേറെ ലൈക്കുകളും റിപ്ലേകളുമാണ് ഈ കമന്റിന് ലഭിച്ചിരിക്കുന്നത്.