സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മമ്മൂട്ടി! ആരാധകരുടെ തെറിവിളി അദ്ദേഹത്തിന് നെഗറ്റീവ് ഇമേജുണ്ടാക്കും; ആഷിഖ് അബു പറയുന്നു

ആരാധകരുടെ തെറിവിളി മമ്മൂട്ടിക്ക് നെഗറ്റിവിറ്റി ഉണ്ടാക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. അടുത്തിടെ നടി പാര്‍വതിക്കെതിരായ ഫാന്‍സുകാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിഖിന്റെ പ്രതികരണം. ഇപ്പോഴത്തെ വിവാദങ്ങളില്‍ മമ്മൂട്ടി വേദനിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. വ്യക്തിപരമായി അടുത്തറിയാവുന്ന മമ്മൂട്ടി സ്ത്രകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന ആളാണ്. ആഷിഖ് അബു പറഞ്ഞു.

ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ആഷിഖ് അബു ഇപ്രകാരം പറഞ്ഞത്. ഫാന്‍സുകാരായ പ്രേക്ഷകര്‍ ദയവുചെയ്ത് മായാനദി കാണരുതെന്ന് ആഷിഖ് അബു അഭിപ്രായപ്പെട്ടു. ഇത് ഫാന്‍സുകാര്‍ക്ക് വേണ്ടിയുള്ള സിനിമയല്ലെന്നും ആഷിഖ് അബു പറഞ്ഞു. കസബ സിനിമയ്‌ക്കെതിരായ പ്രസ്താവനയെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം, അതില്‍ സിനിമാ മേഖലയില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആഷിഖ് അബു പ്രതികരിച്ചു.

 

 

Related posts