കൊച്ചി: പ്രളയ ദുരിതത്തിന്റെ പേരു പറഞ്ഞു സാമ്പത്തിക തട്ടിപ്പ് നടത്തിയ ആരോപണത്തില്‍ സിനിമ സംവിധായകന് ആഷിക് അബുവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട്-എം എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ പരിപാടി നടത്തി.
‘അബുവിന്റെ കുടുംബത്തിലേക്ക് ഒരു രൂപ സഹായം’ എന്നെഴുതിയ പ്ലക്കാര്ഡുകളേന്തിയാണു പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. വി.വി. ജോഷി ഉദ്ഘാടനം ചെയ്തു.
കുടുംബ സഹായനിധിയിലേക്ക് ഒരു രൂപ സംഭാവന നല്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ജോസി പി. തോമസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എം. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി.
പാര്‍ട്ടി നേതാക്കളായ ജോണ്സൺ പാട്ടത്തില്‍, ധനേഷ് മാത്യു മാഞ്ഞൂരാന്, ആന്റണി ഫ്രാന്‍സിസ്, ബേബി പൈനാടത്ത്, യൂത്ത് ഫ്രണ്ട് നേതാക്കളായ, രാജേഷ് ഐപ്പ്, ബോബി കുറുപ്പത്ത്, രതീഷ് താഴിമറ്റത്തില്, സിജോ വര്‍ഗീസ്, സജീഷ് രാഘവ്, മിഥുന് ലാല്‍, ബിജു ജോസഫ്, അമ്മു എന്നിവര്‍ പ്രസംഗിച്ചു.