രൂപാലിയും ഞാനും കല്യാണം കഴിച്ചപ്പോള്‍ ഒത്തിരി ട്രോളുകള്‍ കേള്‍ക്കേണ്ടതായി വന്നു. അന്നത് വലിയ വേദന നല്കി യെന്നതില്‍ സംശയമില്ല. എന്നാല്‍ ആളുകളുടെ അഭിപ്രായം എന്റെ ജീവിതത്തെ നിയന്ത്രിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.
ആധികാരികമായി ജീവിക്കുക എന്നതാണ് പ്രധാനം. സമൂഹം ഭയപ്പെടുത്തുന്നതിന് അനുസരിച്ച് ജീവിക്കണമോ അതോ സ്വന്തമായി ഒരു പാത ഒരുക്കണമോ എന്ന് നമ്മളാണ് സ്വയം തെരഞ്ഞെടുക്കേണ്ടത്. ഞാനും രൂപാലിയും തമ്മിലുള്ള യാത്ര മനോഹരമായി തുടങ്ങി.
അവള് എന്റെ ജീവിതത്തില്‍ വളരെയധികം സന്തോഷവും സ്ഥിരതയുമൊക്കെ കൊണ്ടുവന്നു. പരസ്പര ബഹുമാനവും പങ്കാളിത്തവും ഞങ്ങള്‍ ഒരുമിച്ച് കെട്ടിപ്പടുത്തു. ഒരു ക്യാന്‍വാസ് പോലെ എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതാണ് ജീവിതം. എനിക്ക് കഴിയുന്നത്ര നിറങ്ങള്‍ കൊണ്ട് ആ ക്യാന്‍വാസ് നിറയ്ക്കാന്‍ ഞാൻ ശ്രമിക്കാറുണ്ട്.
അഭിനയത്തോടായിരുന്നു എന്റെ ആദ്യ പ്രണയം. പക്ഷേ മറ്റ് പലതിലൂടെയും ആളുകളെ സ്വാധീനിക്കാന്‍ എനിക്ക് കഴിയുമെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. വ്ളോഗിംഗ്, മോട്ടിവേഷണല്‍ സ്പീക്കിംഗ്, പാട്ടുപാടുക, സ്റ്റാന്‍ഡ് കോമഡി തുടങ്ങി പലതിലൂടെയും ആളുകളുമായി ബന്ധപ്പെടാന്‍ എനിക്ക് സാധിക്കാറുണ്ട്.ആശിഷ് വിദ്യാർഥി പറഞ്ഞു.