കോട്ടയം: സിനിമാ ഷൂട്ടിംഗിനിടെ നടൻ അഷ്കർ സൗദാൻ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി ഒന്പതിനായിരുന്നു അപകടം. കല്ലാർകുട്ടി ഡാമിലെ ഷൂട്ടിംഗിനിടയിൽ താരം വെള്ളത്തിൽ മുങ്ങുകയായിരുന്നു. മൂന്നാം പ്രളയം എന്ന സിനിമയുടെ ഷൂട്ടിംഗാണ് നടന്നത്.
ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ താരത്തെ രക്ഷപ്പെടുത്തി. സംവിധായകൻ രതീഷ് രാജു, നിർമാതാവ് ദേവസ്യ, സഹതാരം ബേസിൽ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താരത്തെ രക്ഷപ്പെടുത്തിയത്.