എവിടെ പോയാലും വീട് എത്തുന്നതും നോക്കി നമ്മള് ഇരിക്കാറുണ്ട്.സമാധാനത്തോടെ വീട്ടിലിരിക്കാന്‍ ആരാണ് ആഗ്രഹിക്കാതത്ത്. ഒരു ദിവസത്തെ അലച്ചിലും കഷ്ടപ്പാടുകളുമൊക്കെ കഴിഞ്ഞ് വീടെത്തുമ്പോള്‍ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹങ്ങളിലൊന്നാണ് സുഖമായി കിടന്നുറങ്ങുക എന്നത്. എന്നാല്‍ വീട്ടില്‍ നിന്നും എല്ലാ ദിവസവും രാത്രി സമയത്ത് തട്ടലും മുട്ടലും കേട്ടാല്‍ എന്താണ് അവസ്ഥ?
കാലിഫോര്‍ണിയയില്‍ നിന്നുള്ള ആഷ്ളി ഗാര്‍ഡിനോ എന്ന സ്ത്രീയ്ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. തന്റെ വീടിന്റെ ബേസ്മെന്റിൽ മൂന്നുമാസമാണ് ഒരാള്‍ ഒളിച്ച് കഴിഞ്ഞത്.
ഒരു ദിവസം ബേസ്മെന്റിലെ ഒരു ദ്വാരത്തില്‍ നിന്ന് പുറത്തേക്കൊരു കൈ വരുന്നത് കണ്ടത്. പിന്നീട് പോലീസിനെ വിവരമറിയിച്ച്, ഇയാളെ പിടികൂടി.
ഇയാള്‍ മയക്കുമരുന്നിന് അടിമയാണ്. ടിക് ടോക്കില്‍ 60 മില്ലയണ്‍ ആള്‍ക്കാരാണ് ഇതിനോടകം വീഡിയോ കണ്ടത്.