ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സമ്മര്‍ദങ്ങൾക്കു വഴങ്ങി വീണ്ടും ഹൈക്കമാന്‍ഡ്. “ഹൈക്കമാന്‍ഡ് ആരാണ്’ എന്നു വെല്ലുവിളിച്ച് നിയമസഭാകക്ഷി യോഗം തടസപ്പെടുത്തുകയും തന്നെ ഒഴിവാക്കിയാല്‍ വിവരമറിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മന്ത്രി ശാന്തി ധരിവാളിന് അവസാനപട്ടികയില്‍ കോണ്‍ഗ്രസ് സീറ്റ് നല്കി.
ഇദ്ദേഹത്തെ സ്ഥാനാര്ഥിയാക്കുന്നതിനെരേ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവസാന നിമിഷം വരെ നിലകൊണ്ടിരുന്നു. എന്നാല്‍ ഗെലോട്ടിന്റെ പിടിവാശിക്കു മുന്പില് ഹൈക്കമാന്‍ഡിന് വഴങ്ങേണ്ടിവരികയായിരുന്നു.
എന്നാല്‍ ഗെലോട്ട് അനുയായികളില്‍ പ്രമുഖരായ മഹേഷ് ജോഷിക്കും രാജസ്ഥാന് ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന് ധര്‍മേന്ദ്ര റാത്തോഡിനും സീറ്റ് നിഷേധിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ ഗെലോട്ട് അംഗീകരിക്കുകയാണ് ചെയ്തത്.
െഗെലോട്ടിന്റെ തീരുമാനത്തിനു വഴങ്ങിയില്ലായിരുന്നെങ്കിൽ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാനാവാത്ത അവസ്ഥ യാകു മായിരുന്നു.
ആര്‍ജെഡിക്ക് ഒരു സീറ്റ് നല്കിയതിനാല് 20 സീറ്റുകളിലായിരുന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ടായിരുന്നത്. ഗെലോട്ടിന്റെ വിശ്വസ്തരായ മൂന്നുപേര്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ഥാനാർഥിപ്പട്ടിക വൈകാൻ കാരണം. ്