ആറടി ഉയരത്തിലൊരു അശോക സ്തംഭം;  തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിലാണ് പ്ര​മു​ഖ ശി​ല്‍​പി ഇ.​പി. ഷൈ​ന്‍​ജി​ത്ത് പ്രതിമ നിർമിക്കുന്നത്

ത​ളി​പ്പ​റ​മ്പ്: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ച​തു​ര്‍​മു​ഖ അ​ശോ​ക​സ്തം​ഭം ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​വു​ന്നു. പോ​ലീ​സ് സ്‌​റ്റേ​ഷ​നും സി​ഐ ഓ​ഫീ​സി​നും മ​ധ്യേ വ​നി​താ റെ​സ്റ്റ് റൂ​മി​ന് മു​ന്നി​ലാ​ണ് അ​ശോ​ക​സ്തം​ഭം സ്ഥാ​പി​ക്കു​ന്ന​ത്. 10 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ർ​മി​ക്കു​ന്ന സ്തൂ​പ​ത്തി​ന്‍റെ ത​റ നാ​ല​ടി ഉ​യ​ര​ത്തി​ലാ​ണ്. അ​തി​ന് മു​ക​ളി​ല്‍ ആ​റ​ടി ഉ​യ​ര​ത്തി​ല്‍ നാ​ല് മു​ഖ​ങ്ങ​ളാ​ണ് സി​മ​ന്‍റി​ല്‍ തീ​ര്‍​ത്ത അ​ശോ​ക സ്തം​ഭ​ത്തി​നു​ള്ള​ത്.

കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി​യാ​യ പ്ര​മു​ഖ ശി​ല്‍​പി ഇ.​പി. ഷൈ​ന്‍​ജി​ത്താ​ണ് പ്ര​തി​മ നി​ര്‍​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി ശി​ല്‍​പ​നി​ര്‍​മാ​ണ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ല് മാ​സ​മാ​യി ഈ ​പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണ​ത്തി​ലാ​ണ്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​മ​യു​ടെ ഏ​ക​ദേ​ശ നി​ര്‍​മാ​ണ ചെ​ല​വ്. ജ​നു​വ​രി 26 ന് ​റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ അ​ശോ​ക​സ്തം​ഭം അ​നാ​ച്ഛാ​ദ​നം ചെ​യ്യ​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts