കൂരോപ്പട: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണു കൂരോപ്പടയിലെ മണലേൽ കുടുംബം. ഇന്നലെ നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായി 60 ലക്ഷം രൂപ ലഭിച്ചത് മണലേൽ പ്രസാദിന്റെ മകൻ അശോക് എടുത്തിരുന്ന ടിക്കറ്റിനാണ്.
കഴിഞ്ഞ ദിവസം അശോക് എടുത്ത ടിക്കറ്റിനു 2000 രൂപ സമ്മാനം ലഭിച്ചിരുന്നു. ഇതിന്റെ തുക മാറിയെടുത്തപ്പോൾ കൂരോപ്പടയിലെ ഏജന്റിൽ നിന്നും രണ്ടു ലോട്ടറി ടിക്കറ്റുകൾ കൂടി വാങ്ങുകയായിരുന്നു. അതിലൊരു ടിക്കറ്റിനാണ് ഇന്നലെ ഒന്നാം സമ്മാനം ലഭിച്ചത്. അശോകിന്റെ ഭാര്യ ഉമ, മകൻ ആദികേശ്