അ​മൃ​ത​കാ​ല​ത്ത് നി​ർ​മി​ച്ച​ അ​ല​റു​ന്ന സിം​ഹം; പ്രധാനമന്ത്രി അനാഛാദനം ചെയ്ത ദേ​ശീ​യ ചി​ഹ്നം വി​വാ​ദ​ത്തി​ൽ

 

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ക​ളി​ലെ അ​ശോ​ക​സ്തം​ഭം അ​നാഛാ​ദ​നം ചെ​യ്ത​തി​നു പി​ന്നാ​ലെ വി​വാ​ദ​ത്തി​ൽ. ദേ​ശീ​യ ചി​ഹ്ന​മാ​യ അ​ശോക​സ്തം​ഭം പ​രി​ഷ്ക​രി​ച്ച് അ​പ​മാ​നി​ച്ചെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി​യാ​ണ് മു​ഖ്യ​മാ​യും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ദേ​ശീ​യ ചി​ഹ്ന​ത്തി​ലെ സൗ​മ്യ​ഭാ​വ​മു​ള്ള സിം​ഹ​ങ്ങ​ൾ​ക്ക് പു​തി​യ ശി​ൽ​പ​ത്തി​ൽ ക്രൗ​ര്യ​ഭാ​വ​മാ​ണെ​ന്ന് ആ​ർ​ജെ​ഡി ആ​രോ​പി​ച്ചു.

യ​ഥാ​ർ​ഥ ദേ​ശീ​യ ചി​ഹ്ന​ത്തി​ന് സൗ​മ്യ​ഭാ​വ​മാ​ണ്. എ​ന്നാ​ൽ അ​മൃ​ത​കാ​ല​ത്ത് നി​ർ​മി​ച്ച​വ രാ​ജ്യ​ത്തെ എ​ല്ലാ​റ്റി​നെ​യും തി​ന്നു​തീ​ർ​ക്കാ​നു​ള്ള പ്ര​വ​ണ​ത​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്- ആ​ർ​ജെ​ഡി ട്വീ​റ്റ് ചെ​യ്തു.

ത​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ അ​മൃ​ത് കാ​ല​മെ​ന്ന് മോ​ദി നേ​ര​ത്തെ വി​ശേ​ഷി​പ്പി​ച്ച​തി​നെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു ട്വീ​റ്റ്. ഓ​രോ ചി​ഹ്ന​വും ഒ​രോ മ​നു​ഷ്യ​ന്‍റെ​യും ചി​ന്ത​ക​ളെ​യാ​ണ് പ്ര​തി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ഹ്ന​ങ്ങ​ൾ മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ഥ സ്വ​ഭാ​വം വി​ളി​ച്ച​റി​യി​ക്കു​മെ​ന്നും ആ​ർ​ജെ​ഡി ട്വീ​റ്റി​ൽ പ​റ​യു​ന്നു.

ദേ​ശീ​യ ചി​ഹ്ന​മാ​യ ആ​ശോ​ക സ്തം​ഭ​ത്തി​ലെ സിം​ഹ സൃ​ഷ്ടി​യെ അ​പ​മാ​നി​ച്ചെ​ന്ന് തൃ​ണ​മൂ​ൽ നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ജ​വ​ഹ​ർ സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മോ​ദി​യു​ടെ പ​തി​പ്പാ​യ ദേ​ശീ​യ ചി​ഹ്നം മു​ര​ളു​ന്ന​തും അ​നാ​വ​ശ്യ​മാ​യ ആ​ക്ര​മ​ണോ​ത്സു​ക​ത കാ​ണി​ക്കു​ന്ന​തും പൊ​രു​ത്ത​മി​ല്ലാ​ത്ത​തു​മാ​ണ്. ല​ജ്ജാ​ക​രം! ഉ​ട​ൻ മാ​റ്റ​ണ​മെ​ന്ന് ജ​വ​ഹ​ർ സ​ർ​ക്കാ​ർ ട്വി​റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ശോ​ക​സ്തം​ഭം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് അ​നാഛാദ​നം ചെ​യ്ത​ത്.

ആ​റ​ര മീ​റ്റ​ർ ഉ​യ​ര​വും 9,500 കി​ലോ തൂ​ക്ക​വു​മു​ള്ള അ​ശോ​കസ്തം​ഭം വെ​ങ്ക​ല​ത്തി​ലാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സി​ന്‍റെ സ​ഹാ യ​ത്തോ​ടെ എ​ട്ട് വ്യ​ത്യ​സ്ത ഘ​ട്ട​ങ്ങ​ൾ​ക്കു ശേ​ഷം ഒ​ൻ​പ​ത് മാ​സം കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Related posts

Leave a Comment