ജയ്പുർ: സോണിയ ഗാന്ധിക്ക് ഒരു തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം. പാർട്ടി അധ്യക്ഷനായ ശേഷമാണ് സോണിയ എന്നെ മുഖ്യമന്ത്രിയാക്കിയത്. അവർ എന്നിൽ വിശ്വാസം അർപ്പിച്ചു. അതിനാൽ അവർക്ക് തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുക എന്നത് തന്റെ കടമ കൂടിയാണെന്ന് ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
സോണിയയ്ക്ക് വിജയം സമ്മാനിക്കാൻ ആഗ്രഹം; ഗെഹ്ലോട്ട്
