ഇന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള നടിയാണ് അനുഷ്ക ഷെട്ടി. ആയിരം കോടിക്ലബ്ബില്‍ എത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി അടക്കമുള്ള സിനിമകളിലൂടെയാണ് അനുഷ്ക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
മലയാളികള്‍ക്കും അനുഷ്ക പ്രിയങ്കരിയാണ്. അരുന്ധതി, രുദ്രമ്മ ദേവി, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അനുഷ്കയെ സമാനതകളില്ലാത്ത നായികയാക്കി മാറ്റി.
എന്നാല്‍ പലപ്പോഴും പല താരത്തിലും ഉള്ള ഗോസിപ്പുകള്‍ക്ക് അനുഷ്ക ഇരയായിട്ടുണ്ട് എന്ന് പറയാം. അതില്‍ പ്രധാനമായുള്ളത് പ്രണയവും വിവാഹവും ആയിരുന്നു.
സോഷ്യല്‍ മീഡിയയും ആരാധകരും പലപ്പോഴും അനുഷ്കയുടെ സ്വകാര്യ ജീവിതത്തിന് പിന്നാലെ പോകുന്നതും പതിവാണ്. നടന് പ്രഭാസിനെയും അനുഷ്കയെയും ഒരുമിപ്പിക്കാനായിരുന്നു ആരാധകര്‍ എന്നും ശ്രമിച്ചത്.
ഇപ്പോഴിതാ അനുഷ്കയുടെ സ്വകാര്യ ജീവിതം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ അനുഷ്കയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
തെലുങ്ക് സംവിധായകനെ ആണ് താരം വിവാഹം കഴിക്കാന്‍ പോകുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവാഹം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിദ്ധ്യത്തില്‍ ലളിതമായി നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ പതിവ് പോലെ ഇതും ഗോസിപ്പ് ആണോ അതോ അനുഷ്ക ശരിക്കും വിവാഹിതയാകാന്‍ പോകുകയാണോ എന്ന സംശയത്തില്‍ ആണ് ആരാധകരും.
നടിയുടെ രണ്ട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്റെ പേരാണ് ഇപ്പോള്‍ നവവരന്റേതായി പറഞ്ഞു കേള്‍ക്കുന്നത്.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ആയിരിക്കും അനുഷ്കയുടെ വിവാഹം എന്നും പറയപ്പെടുന്നു. എന്നാല്‍ നടി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അനുഷ്ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ ബാഹുബലി നടന് പ്രഭാസിനെ താരം വിവാഹം ചെയ്യുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു.
അതേ സമയം അനുഷ്കയും പ്രഭാസും തമ്മില്‍ പ്രണയത്തില്‍ ആണെന്നത് വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു ഗോസിപ്പ് ആയിരുന്നു.
ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റ് ആയതും ഇരുവരും തമ്മിലുള്ള സ്ക്രീന്‍ കെമിസ്ട്രിയും ആണ് ഇരുവരുടെയും പേരില്‍ ഗോസിപ്പ് പ്രചരിക്കാന്‍ കാരണമായത്.
പ്രഭാസിനെക്കൂടാതെ ക്രിക്കറ്റ് താരവുമായും മറ്റൊരു സംവിധായകനുമായുമൊക്കെ അനുഷ്കയുടെ പേര് പറഞ്ഞു കേട്ടിരുന്നു.
അതേ സമയം 2022 ല്‍ അനുഷ്കയ്ക്ക് വിവാഹം നടക്കും എന്നാണ് പുതിയ പ്രവചനം. അനുഷ്കയുടെ കുടുംബ ജ്യോത്സ്യന് നടിയുടെ ജാതകം നോക്കിയത്രെ.
നാല്പത് വയസ്സ് ആവുമ്പോഴേക്കും അനുഷ്കയുടെ വിവാഹം നടന്നിരിയ്ക്കും എന്നാണ് അതില്‍ പറയുന്നത്.
വിവാഹ ശേഷവും അനുഷ്ക ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന തൊഴിലില്‍ ശോഭിയ്ക്കും എന്നും ജാതകത്തില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.