വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ വിമാനക്കൂലി ചോദിച്ചു വാങ്ങി ! കൂടാതെ അഞ്ചു ലക്ഷം രൂപയും ആവശ്യപ്പെട്ടു;എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍…

വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഉത്തരേന്ത്യക്കാരായ മാതാപിതാക്കളില്‍നിന്നു വിമാനയാത്രാക്കൂലി ചോദിച്ചു വാങ്ങിയ സംഭവം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു.

സംഭവത്തില്‍ കുറ്റക്കാരനായ എസ്എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

എറണാകുളം നോര്‍ത്ത് എ.എസ്.ഐ. വിനോദ് കൃഷ്ണയെയാണു സസ്പെന്‍ഡ് ചെയ്തത്. വിമാനക്കൂലിക്കൊപ്പം അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആണ്‍മക്കളെ കേസില്‍ കുടുക്കിയെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു.

കേസൊതുക്കാന്‍ ഡല്‍ഹി സ്വദേശിയായ പ്രതി സുബൈറിന്റെ ബന്ധുക്കള്‍ പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

രണ്ടു പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കു കടത്തികൊണ്ടു പോകുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് രണ്ടു പേരെയാണു പിടികൂടിയത്.

ഇവരില്‍ ഒരാളെ നോര്‍ത്ത് പോലീസ് കേസില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയനായ എ.എസ്.ഐ. വിനോദ് കൃഷ്ണയെ എ.ആര്‍. ക്യാമ്പിലേക്കു സ്ഥലം മാറ്റിയിരുന്നു.

ഹൈക്കോടതി ഇടപെടലുണ്ടായിട്ടുള്ള സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസിനിടെ പരിചയപ്പെട്ട അഞ്ചു പേരായിരുന്നു പെണ്‍കുട്ടികളെ കടത്തികൊണ്ടു പോയതെന്നും ഇവര്‍ക്കു പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനകളിലും അന്വേഷണം നടന്നിട്ടില്ല.

സുബൈര്‍, ഫൈസാന്‍, റിഹാന്‍ എന്നിവരായിരുന്നു സംഘത്തിനു പിന്നില്‍. പോലീസ് ഇടപെടല്‍ വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് വിശദമായി പരിശോധിക്കുകയാണ്.

Related posts

Leave a Comment