മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനംപോലും ഉറപ്പില്ലെന്നു നായകൻ രോഹിത് ശർമ. ലോകകപ്പിലേക്കു പരിഗണിക്കാൻ ടീം ഇന്ത്യയുടെ മുന്നിൽ ഒരുപാട് പേരുകളുണ്ട്.
പക്ഷേ, അതിനുമുന്പ് ഏഷ്യാകപ്പ് മത്സരങ്ങൾ കളിക്കണം. ഏഷ്യാകപ്പ് ടീമിലേക്ക് ആരും സ്ഥാനമുറപ്പിച്ചെന്നു പറയാനാകില്ല. ചില താരങ്ങൾ ഏഷ്യാകപ്പിനുള്ള ടീമിലുണ്ടാകുമെന്നാണു കരുതുന്നതെന്നും രോഹിത് പറഞ്ഞു. ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് ആരംഭിക്കുക.