ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ശ്രീലങ്കയുടെ ശക്തിയെ വെല്ലുവിളിക്കാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിനി റങ്ങുന്ന ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പ്രധാന കളി ക്കാരുടെ പരിക്ക് തലവേദന യായിരിക്കുകയാണ്.
ശ്രീലങ്കയെ ധനുഷ്ക ഗുണതിലകയുടെ പരിക്ക് വല്ലാതെ അലട്ടുന്നുണ്ട്. പുറം വേദനയെ തുടർന്ന് അദ്ദേഹം നാട്ടിലേക്കു മടങ്ങി. ശേഷൻ ജയസൂര്യ അദ്ദേഹത്തിനു പകരം ടീമിൽ ഇടം നേടി.
ബംഗ്ലാദേശിനെയും പരിക്ക് അലട്ടുന്നുണ്ട്. ഒാൾറൗണ്ടർ ഷക്കീബ് അൽ ഹസൻ പരിക്കിന്റെ പിടിയിലാണ്. അദ്ദഹത്തിന് ഒരു സർജറി ആവശ്യമാണെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇടതു കൈയുടെ ചെറുവിരലിൽ പൊട്ടലുണ്ട്. ഓപ്പണർ തമീം ഇഖ്ബാൽ, സ്പിന്നർ നസ്മുൾ ഹുസൈൻ എന്നിവരും പരിക്കിലാണ്.
ദുബായ് ഇന്റർനാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എ മത്സരത്തില്‍ 18 ന് ഇന്ത്യ ഹോങ്കോംഗിനെ നേരിടും. 19 ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു ടീം വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ രോഹിത് ശര്‍മയാകും ടീം ഇന്ത്യയെ നയിക്കുക.
ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ കളിക്കുന്ന ഹോങ്കോംഗ് ഏഷ്യകപ്പിലെ പുതുമുഖ ടീമാണ്. യോഗ്യത റൗണ്ട് ഫൈനല്‍ മത്സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തിയാണ് ഹോങ്കോംഗ് ഏഷ്യ കപ്പിന് എത്തിയിരിക്കുന്നത്. 1984 ൽ ആണ് ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നത്.
മത്സരക്രമം
ബംഗ്ലാദേശ് – ശ്രീലങ്ക
സെപ്റ്റംബര്‍ 15 ഗ്രൂപ്പ് ബി
(വൈകുന്നേരം 5.00 ന്)
പാക്കിസ്ഥാന് – ഹോങ്കോംങ് 16ന്
ഗ്രൂപ്പ് എ (വൈകുന്നേരം5.00 ന്)
ശ്രീലങ്ക – അഫ്ഗാനിസ്ഥാന്
ഗ്രൂപ്പ് ബി 17 (വൈകുന്നേരം5.00ന്)
ഇന്ത്യ – ഹോങ്കോംഗ്
ഗ്രൂപ്പ് എ 18 (വൈകുന്നേരം 5.00ന്)
ഇന്ത്യ – പാക്കിസ്ഥാന്
ഗ്രൂപ്പ് എ 19 (വൈകുന്നേരം 5.00ന്)
ബംഗ്ലാദേശ് -അഫ്ഗാനിസ്ഥാന്
ഗ്രൂപ്പ് 20 (വൈകുന്നേരം 5.00ന്)
സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍
21 (വൈകുന്നേരം 5.00ന്)
21 (വൈകുന്നേരം 5.00ന്)
23 (വൈകുന്നേരം 5.00ന്)
23 (വൈകുന്നേരം 5.00ന്)
25 (വൈകുന്നേരം5.00ന്)
26 (വൈകുന്നേരം 5.00ന്)
ഫൈനൽ
28 (വൈകുന്നേരം 5.00ന്)