ന്യൂഡൽഹി: 2027ലെ ഏഷ്യന്‍ ഫുട്ബോൾ കപ്പിന് ആതിഥേയത്വം വഹിക്കാൻ മത്സര രംഗത്തുണ്ടായിരുന്ന ഇന്ത്യ പിന്മാറി. ഇതോടെ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചുമതല സൗദി അറേബ്യക്ക് ലഭിക്കുമെന്ന് ഉറപ്പായി. മറ്റാരും ആതിഥേയത്വം വഹിക്കാനായി മത്സര രംഗത്തില്ല.
2027 ഏഷ്യന്‍ കപ്പ് സംഘാടന ചുമതല നേടിയെടുക്കാന്‍ ശ്രമിച്ച് ഇന്ത്യയും സൗദി അറേബ്യയും ഫയലുകൾ നൽകിയിരുന്നു.
ഫയലുകള്‍ എഎഫ്സി എക്സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബറില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ നടക്കുന്ന റീജ്യനല്‍ സമ്മേളനത്തില്‍ എഎഫ്സി അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടതാണ്. ഇതിനിടെയാണ് ഇന്ത്യയുടെ പിന്മാറ്റം.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. പിന്‍വാങ്ങാനുള്ള കാരണം വ്യക്തമല്ല.