ബം​ഗ്ലാ​ദേ​ശി​നെ​തി​രെ അ​ഫ്ഗാ​നിസ്ഥാന് വ​മ്പ​ൻ ജ​യം

അ​ബു​ദാ​ബി: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് 136 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം. ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 255 റ​ണ്‍​സി​ന് പു​റ​ത്താ​യ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് 42.1 ഓ​വ​റി​ൽ 119 റ​ൺ​സി​ന് പു​റ​ത്താ​യി. മികച്ച ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​നം ന​ട​ത്തി​യ റ​ഷീ​ദ് ഖാ​നാ​ണ് ക​ളി​യി​ലെ താ​രം.

ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി​യു​ടെ​യും(58) റാ​ഷീ​ദ് ഖാ​ന്‍റെ​യും(32 പ​ന്തി​ൽ 57) ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്തി​ലാ​യി​രു​ന്നു അ​ഫ്ഗാ​ൻ 255 റ​ണ്‍​സെ​ടു​ത്ത​ത്. 42 റ​ണ്‍​സു​മാ​യി ഗു​ൽ​ബാ​ദി​ൻ ന​ബി​യും പു​റ​ത്താ​കാ​തെ നി​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ റ​ഷീ​ദും ന​ബി​യും പു​റ​ത്താ​കാ​തെ 95 റ​ണ്‍​സ് നേ​ടി. ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ നാ​ല് വി​ക്ക​റ്റും പു​തു​മു​ഖ താ​രം അ​ബു ഹൈ​ദ​ർ റോ​ണി ര​ണ്ടു വി​ക്ക​റ്റും റൂ​ബ​ൽ ഹു​സൈ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് അ​ഫ്ഗാ​ന്‍റെ ബൗ​ള​ർ​മാ​ർ​ക്ക് മു​മ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. 17 റ​ൺ​സി​നി​ടെ ഓ​പ്പ​ണ​ർ​മാ​രാ​യ ലി​ന്‍റ​ൺ ദാ​സും(6) ന​സ്മു​ൽ‌ ഹൊ​സൈ​ൻ ഷാ​ന്‍റോ​യും(7) പു​റ​ത്താ​യി. നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ പി​ന്നാ​ലെ എ​ത്തി​യ​വ​രും മ​ട​ങ്ങി​യ​തോ​ടെ ബം​ഗ്ലാ​ദേ​ശ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. 32 റ​ൺ​സെ​ടു​ത്ത ഷ​ക്കി​ബ് അ​ൽ ഹ​സ​നാ​ണ് ടോ​പ് സ്കോ​റ​ർ. അ​ഫ്ഗാ​നാ​യി റാ​ഷീ​ദ് ഖാ​ൻ, ന​ബി, മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.

Related posts