മ​​ല​​യാ​​ള​​ത്തി​​ള​​ക്കം

ദോ​​ഹ: 23-ാമ​​ത് ഏ​​ഷ്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​ല​​യാ​​ള​​ത്തി​​ള​​ക്കം. ഒ​​രു സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വും മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി. 17 മെ​​ഡ​​ലോ​​ടെ ഇ​​ന്ത്യ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.1500 മീ​​റ്റ​​റി​​ൽ പി.​​യു. ചി​​ത്ര സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ൾ വി.​​കെ. വി​​സ്മ​​യ ര​​ണ്ട് വെ​​ള്ളി​​ക്ക് അ​​ർ​​ഹ​​യാ​​യി.

4×400 മീ​​റ്റ​​ർ വ​​നി​​താ, മി​​ക്സ​​ഡ് വി​​ഭാ​​ഗം റി​​ലേ​​ക​​ളി​​ലാ​​യി​​രു​​ന്നു വി​​സ്മ​​യ​​യു​​ടെ നേ​​ട്ടം. 4×400 മീ​​റ്റ​​ർ മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ അം​​ഗ​​മാ​​യ മു​​ഹ​​മ്മ​​ദ് അ​​ന​​സും വെ​​ള്ളി​​യ​​ണി​​ഞ്ഞു. 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ എം.​​പി. ജാ​​ബി​​ർ വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്ന് വെ​​ള്ളി​​യും ഏ​​ഴ് വീ​​തം വെ​​ള്ളി​​യും വെ​​ങ്ക​​ല​​വു​​മാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

റി​​ലേ​​യി​​ൽ അ​​യോ​​ഗ്യ​​ത
മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ കു​​ഞ്ഞു മു​​ഹ​​മ്മ​​ദ്, മു​​ഹ​​മ്മ​​ദ് അ​​ന​​സ് എ​​ന്നി​​വ​​ർ അ​​ണി​​നി​​ര​​ന്ന പു​​രു​​ഷ വി​​ഭാ​​ഗം 4×400 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ ഇ​​ന്ത്യ വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി​​യെ​​ങ്കി​​ലും അ​​യോ​​ഗ്യ​​രാ​​ക്ക​​പ്പെ​​ട്ടു. ചൈ​​ന​​യു​​ടെ അ​​പ്പീ​​​​ലിന്മേലാ​​ണ് ഇ​​ന്ത്യ​​യെ അ​​യോ​​ഗ്യ​​രാ​​ക്കി​​യ​​ത്. മ​​ത്സ​​ര​​ത്തി​​നി​​ടെ എ​​തി​​ർ താ​​ര​​ത്തി​​ന് ത​​ട​​സം സൃ​​ഷ്ടി​​ച്ചെ​​ന്ന കാ​​ര​​ണ​​ത്തി​​നാ​​യി​​രു​​ന്നു അ​​യോ​​ഗ്യ​​ത. 3:03.28 സെ​​ക്ക​​ൻ​​ഡി​​ൽ കു​​ഞ്ഞു​​മു​​ഹ​​മ്മ​​ദ്, മു​​ഹ​​മ്മ​​ദ് അ​​ന​​സ്, കെ.​​എ​​സ്. ജീ​​വ​​ൻ, ആ​​രോ​​ക്യ രാ​​ജീ​​വ് എ​​ന്നി​​വ​​രു​​ടെ സം​​ഘം മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

2017ൽ 12 ​​സ്വ​​ർ​​ണം, അ​​ഞ്ച് വെ​​ള്ളി, 12 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 29 മെ​​ഡ​​ലു​​മാ​​യി ഇ​​ന്ത്യ ചാ​​ന്പ്യന്മാ​​രാ​​യി​​രു​​ന്നു. 2015ൽ 13 ​​മെ​​ഡ​​ലു​​മാ​​യി മൂ​​ന്നാ​​മ​​തും 2013ൽ 17 ​​മെ​​ഡ​​ലു​​മാ​​യി ആ​​റാ​​മ​​തു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ.

Related posts