സ്വ​​പ്ന​​വെ​​ള്ളി

ദോ​​ഹ: 23-ാമ​​ത് ഏ​​ഷ്യ​​ൻ അ​​ത്‌ലറ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മൂ​​ന്നാം ദി​​നം ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലെ​​ത്തി​​യ ആ​​ദ്യ മെ​​ഡ​​ൽ സ്വ​​പ​​ന ബെ​​ർ​​മ​​നി​​ലൂ​​ടെ. വ​​നി​​താ വി​​ഭാ​​ഗം ഹെ​​പ്റ്റാ​​ത്ത​​ല​​ണി​​ൽ സ്വ​​പ്ന ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് വെ​​ള്ളി സ​​മ്മാ​​നി​​ച്ചു. സീ​​സ​​ണി​​ൽ ത​ന്‍റെ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം വെ​​ള്ളി​​യി​​ൽ മു​​ത്ത​​മി​​ട്ട​​ത്. 5993 പോ​​യി​​ന്‍റ് സ്വ​​പ്ന സ്വ​​ന്ത​​മാ​​ക്കി. ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ എ​​ക​​തെ​​റി​​ന വൊ​​ർ​​നി​​ന​​യ്ക്കാ​​ണ് (6198 പോ​​യി​​ന്‍റ്) സ്വ​​ർ​​ണം.

2018 ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണ ജേ​​താ​​വാ​​ണ്. 2017 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വ​​പ്ന സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു.

22 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ര​​ണ്ട് സ്വ​​ർ​​ണം, നാ​​ല് വെ​​ള്ളി, അ​​ഞ്ച് വെ​​ങ്ക​​ലം എ​​ന്നി​​വ​​യു​​മാ​​യി 107 പോ​​യി​​ന്േ‍​റാ​​ടെ ഇ​​ന്ത്യ മൂ​​ന്നാ​​മ​​താ​​ണ്. ചൈ​​ന (156 പോ​​യി​​ന്‍റ്), ജ​​പ്പാ​​ൻ (114 പോ​​യി​​ന്‍റ്) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

വേ​​ദ​​ന​​യാ​​യി ജി​​ൻ​​സ​​ണ്‍

ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന മ​​ല​​യാ​​ളി താ​​രം ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​ണ്‍ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്. ഇ​​ട​​ത് കാ​​ലി​​ലെ മ​​സി​​ലി​​നേ​​റ്റ പ​​രി​​ക്കാ​​ണ് വി​​ല്ല​​നാ​​യ​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് 1500 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ​​നി​​ന്ന് പി​ന്മാ​​റാ​​ൻ ഡോ​​ക്ട​​ർ​​മാ​​ർ നി​​ർ​​ദേ​​ശി​​ച്ചു. പു​​രു​​ഷ​​വി​​ഭാ​​ഗം 800 മീ​​റ്റ​​ർ മ​​ത്സ​​ര​​ത്തി​​നി​​ടെ ജി​​ൻ​​സ​​ണ്‍ പി​ന്മാ​​റി​​യി​​രു​​ന്നു. 600 മീ​​റ്റ​​ർ പി​​ന്നി​​ട്ട​​പ്പോ​​ഴാ​​ണ് മ​​ല​​യാ​​ളി താ​​രം ട്രാ​​ക്ക് വി​​ട്ട​​ത്. നാ​​ലാ​​മ​​ത് ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​ത്.

അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഇ​​ട​​ത് കാ​​ൽ​​മ​​സി​​ൽ പ്ര​​ശ്ന​​ത്തി​​ലാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​തി​​രി​​ക്കു​​ന്ന​​താ​​ണ് ന​​ല്ല​​തെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ നി​​ർ​​ദേ​​ശി​​ച്ചു- ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് കോ​​ച്ച് ആ​​ർ.​​കെ. നാ​​യ​​ർ പ​​റ​​ഞ്ഞു.

പ​​രു​​ൾ അ​​ഞ്ചാ​​മ​​ത്

വ​​നി​​ത​​ക​​ളു​​ടെ 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​രു​​ൾ ചൗ​​ധ​​രി​​ക്ക് അ​​ഞ്ചാം സ്ഥാ​​നം​​കൊ​​ണ്ട് ക​​ളം​​വി​​ടേ​​ണ്ടി​​വ​​ന്നു. വ്യ​​ക്തി​​ഗ​​ത മി​​ക​​ച്ച സ​​മ​​യം ക​​ണ്ടെ​​ത്തി​​യെ​​ങ്കി​​ലും (10:03.43 സെ​​ക്ക​​ൻ​​ഡ്) മെ​​ഡ​​ൽ നേ​​ടാ​​ൻ അ​​തു​​ മ​​തി​​യാ​​യി​​ല്ല. ബെ​​ഹ്റി​​ന്‍റെ വി​​ൻ​​ഫ്രെ​​ഡ് മു​​ത്‌​ലി യ​​വി​​ക്കാ​​ണ് (9:46.18 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണം. 5000 മീ​​റ്റ​​റി​​ൽ ഇ​​ന്ത്യ​​ക്കാ​​യി വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു പ​​രു​​ൾ.

ഇ​​ന്ത്യ​​ക്കു വെ​​ള്ളി നി​​ഷേ​​ധി​​ച്ചു!

ഏ​​ഷ്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ഒ​​രു വെ​​ങ്ക​​ലം വെ​​ള്ളി ആ​​കാ​​നു​​ള്ള അ​​വ​​സ​​രം ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തു​​ നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടു. പു​​രു​​ഷ വി​​ഭാ​​ഗം 10,000 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മു​​ര​​ളി കു​​മാ​​ർ ഗ​​വി​​ത് വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു. വെ​​ള്ളി നേ​​ടി​​യ​​ത് ബെ​​ഹ്റി​​ന്‍റെ ഹ​​സ​​ൻ ചാ​​നി​​യും.

ബെ​​ഹ്റി​​ൻ താ​​രം ജ​​ഴ്സി​​യു​​ടെ പു​​റം​​ഭാ​​ഗ​​ത്ത് ത​​ന്‍റെ ന​​ന്പ​​ർ പ​​തി​​പ്പി​​ച്ചി​​ട്ടി​​ല്ലാ​​യി​​രു​​ന്നു. സാ​​ങ്കേ​​തി​​ക​​മാ​​യി ജ​​ഴ്സി​​യു​​ടെ മു​​ന്നി​​ലും പി​​ന്നി​​ലും താ​​ര​​ത്തി​​ന്‍റെ തി​​രി​​ച്ച​​റി​​യ​​ൽ ന​​ന്പ​​ർ പ​​തി​​പ്പി​​ക്കേ​​ണ്ട​​താ​​ണ്. ഇ​​തി​​ല്ലാ​​ത്തെ മ​​ത്സ​​രി​​ച്ചാ​​ൽ അ​​യോ​​ഗ്യ​​ത ക​​ൽ​​പ്പി​​ക്ക​​പ്പെ​​ടും.

ഇ​​ന്ത്യ ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചെ​​ങ്കി​​ലും ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ സ​​ങ്കേ​​തി​​ക വി​​ഭാ​​ഗം പ​​രാ​​തി ത​​ള്ളു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​​​ത്‌​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ഐ​​എ​​എ​​എ​​ഫ്) നി​​യ​​മം ലം​​ഘി​​ക്ക​​പ്പെ​​ട്ടി​​ട്ടും ബെ​​ഹ്റി​​ൻ താ​​ര​​ത്തെ അ​​യോ​​ഗ്യ​​നാ​​ക്കി​​യി​​ല്ല. താ​​ര​​ത്തി​​ന്‍റെ തെ​​റ്റ​​ല്ല ടെ​​ക്നി​​ക്ക​​ൽ ഓ​​ഫീ​​ഷ​​ൽ​​സി​​ന്‍റെ പി​​ഴ​​വാ​​ണ് അ​​തെ​​ന്നാ​​യി​​രു​​ന്നു വി​​ശ​​ധീക​​ര​​ണം. ഫ​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് അ​​ർ​​ഹ​​ത​​പ്പെ​​ട്ട വെ​​ള്ളി ല​​ഭി​​ച്ചി​​ല്ല.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ​​ന​​ട​​ന്ന ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ 10,000 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ ജി. ​​ല​​ക്ഷ്മ​​ണ​​ൻ വെ​​ങ്ക​​ലം നേ​​ടി​​യെ​​ങ്കി​​ലും സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ത്താ​​ൽ അ​​യോ​​ഗ്യ​​നാ​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

Related posts