തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ മലയാളി കായിക താരങ്ങൾക്ക് സർക്കാർ ജോലിയും പാരിതോഷികവും നൽകാൻ സർക്കാർ തീരുമാനം. സ്വർണം നേടിയവർക്ക് 20 ലക്ഷവും വെള്ളി നേടിയവർക്ക് 15 ലക്ഷവും വെങ്കലം നേടിയവർക്ക് 10 ലക്ഷവുമാണ് പാരിതോഷികമായി നൽകുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.