ഏ​ഷ്യ​ൻ ഗെ​യിം​സിൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മെ​ഡ​ൽ നേ​ട്ട​വുമായി ഇ​ന്ത്യ


ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും പൊ​ൻ​തി​ള​ക്കം. അ​മ്പെ​യ്ത്ത് മി​ക്സ​ഡ് കോ​മ്പൗ​ണ്ട് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ജ്യോ​തി സു​രേ​ഖ വെ​ണ്ണം- ഓ​ജ​സ് പ്ര​വീ​ൺ‌ സ​ഖ്യം സ്വ​ർ​ണം നേ​ടി. 

ഇ​തോ​ടെ,  ഏ​ഷ്യ​ൻ ഗെ​യിം​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മെ​ഡ​ൽ നേ​ട്ട​മെ​ന്ന ച​രി​ത്ര​ത്തി​ലേ​ക്ക് ഇ​ന്ത്യ ന​ട​ന്നു​ക​യ​റി.

കൊ​റി​യ​യു​ടെ സോ ​ചാ​വോ​ൺ- ജൂ ​ജാ​ഹൂ​ൺ സ​ഖ്യ​ത്തെ​യാ​ണ് 159-158 എ​ന്ന സ്കോ​റി​ന് ഇ​ന്ത്യ​ൻ സ​ഖ്യം ത​റ​പ​റ്റി​ച്ച​ത്. ഇ​തു​വ​രെ 71 മെ​ഡ​ലു​ക​ളാ​ണ് ഹാം​ഗ്ഝൗ​വി​ൽ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. 16 സ്വ​ർ​ണം, 26 വെ​ള്ളി, 29 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം.

നേ​ര​ത്തെ, അ​മ്പെ​യ്ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഓ​ജ​സ് പ്ര​വീ​ൺ മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു.

ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ അ​ഭി​ഷേ​ക് വ​ർ​മ​യെ​യാ​ണ് ഓ​ജ​സ് നേ​രി​ടേ​ണ്ട​ത്. വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജ്യോ​തി സു​രേ​ഖ​യും ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment