ഏ​ഷ്യ​ന്‍ ഗെ​യിം​സിൽ ഇ​ന്ത്യ​യ്ക്ക് എട്ടാം സ്വ​ര്‍​ണം; ബട്ടർ ഫ്ലൈയിൽ മലയാളിതാരം സജൻ ഫൈനലിൽ


ഹാ​ങ്ഝൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ആ​റാം ദിനം ഇ​ന്ത്യ​യ്ക്ക് എട്ടാം സ്വ​ര്‍​ണം. പു​രു​ഷ​ന്മാ​രു​ടെ 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ 3 പൊ​സി​ഷ​ന്‍​സ് ടീം ​ഇ​ന​ത്തി​ലാ​ണ് സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ട്ടം. ഐ​ശ്വ​രി പ്ര​താ​പ് സിം​ഗ് തോ​മ​ര്‍ (591), സ്വ​പ്നി​ല്‍ കു​സാ​ലെ (591), അ​ഖി​ല്‍ ഷി​യോ​റ​ന്‍ (587) എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് സു​വ​ര്‍​ണ​നേ​ട്ടംകെെവ​രി​ച്ച​ത്.

ചൈ​ന​യെ ആ​റു പോ​യി​ന്‍റു​ക​ള്‍​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് നേ​ട്ടം. ഐ​ശ്വ​രി പ്ര​താ​പ് സിം​ഗ് തോ​മ​റും സ്വ​പ്നി​ല്‍ കു​സാ​ലെ​യും ഈ ​ഇ​ന​ത്തി​ല്‍ വ്യ​ക്തി​ഗ​ത ഫൈ​ന​ലി​ല്‍ ഇ​ടം​നേ​ടി.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഷൂ​ട്ട​ര്‍ പാ​ല​ക്കും ഇ​ഷ സിം​ഗും യഥാക്രമം സ്വ​ര്‍​ണ​വും വെ​ള്ളി​യും നേ​ടി.

10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ ടീം ​ഇ​ന​ത്തി​ല്‍ വ​നി​താ ഷൂ​ട്ട​ര്‍​മാ​ര്‍ വെ​ള്ളി നേ​ടി. വ​നി​താ ടീം – ​പാ​ല​ക്, ഇ​ഷ സിം​ഗ്, ടി.എ​സ്. ദി​വ്യ.

ടെ​ന്നീ​സ് പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ രാം​കു​മാ​ര്‍ രാ​മ​നാ​ഥ​ൻ സാ​കേ​ത് മൈ​നേ​നി സ​ഖ്യം വെ​ള്ളി നേ​ടി. നി​ല​വി​ല്‍ എട്ട് സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും 11 വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ ആ​കെ 30 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

നീന്തൽ 200 മീറ്റർ ബട്ടർ ഫ്ലൈയിൽ മലയാളിതാരം സജൻ പ്രകാശ് ഫൈനലിൽ എത്തി.

Related posts

Leave a Comment