സി​​​​ൽ​​​​വ​​​​ർ റാ​​​​ക്ക​​​​റ്റ്; ഏഷ്യൻ ഗെയിംസിൽ പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ ഇന്ത്യയ്ക്ക് വെള്ളി


ഹാ​​​​ങ്ഝൗ: 19-ാം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ടെ​​​​ന്നീ​​​​സ് മെ​​​​ഡ​​​​ൽ. പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ സാ​​​​കേ​​​​ത് മൈ​​​​നേ​​​​നി-​​​​രാം​​​​കു​​​​മാ​​​​ർ രാ​​​​മ​​​​നാ​​​​ഥ​​​​ൻ സം​​​​ഘ​​​​മാ​​​​ണ് വെ​​​​ള്ളി നേ​​​​ടി​​​​യ​​​​ത്.

ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യി​​​​യു​​​​ടെ സു ​​​​യു സി​​​​യോ-​​​​ജാ​​​​സ​​​​ണ്‍ യം​​​​ഗ് സ​​​​ഖ്യ​​​​ത്തോ​​​​ട് ഇ​​​​ന്ത്യ​​​​ൻ കൂ​​​​ട്ടു​​​​കെ​​​​ട്ട് ഫൈ​​​​ന​​​​ലി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ തോ​​​​ൽ​​​​വി. സ്കോ​​​​ർ: 6-4, 6-4.

ടെ​​​​ന്നീ​​​​സ് മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സി​​​​ലും ഇ​​​​ന്ത്യ മെ​​​​ഡ​​​​ലു​​​​റ​​​​പ്പി​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​ടെ രോ​​​​ഹ​​​​ൻ ബൊ​​​​പ്പ​​​​ണ്ണ-​​​​റു​​​​തു​​​​ജ ഭോ​​‌​​സ്‌ലെ സ​​​​ഖ്യം ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി.

സെ​​​​മി​​​​യി​​​​ൽ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ മൂ​​​​ന്നാം സീ​​​​ഡാ​​​​യ ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യി​​​​യു​​​​ടെ സു ​​​​യു സി​​​​യോ-​​​​ചാ​​​​ൻ ഹാ​​​​വോ ചി​​​​ങ് സ​​​​ഖ്യ​​​​ത്തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ര​​​​ണ്ടാം സീ​​​​ഡാ​​​​യ ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​ന് ടി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്ത​​​​ത്.

മൂ​​​​ന്ന് സെ​​​​റ്റ് നീ​​​​ണ്ട പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് ബൊ​​​​പ്പ​​​​ണ്ണ-​​​​റു​​​​തു​​​​ജ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യം. സ്കോ​​​​ർ: 6-1, 3-6, 10-4. ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യി​​​​യു​​​​ടെ സു​​​​ങ് ഹോ ​​​​ഹു​​​​വാ​​​​ങ്-​​​​എ​​​​ൻ ഷു​​​​വോ ലി​​​​യാ​​​​ങ് സ​​​​ഖ്യ​​​​മാ​​​​ണ് ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ.

ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് ടെ​​​​ന്നീ​​​​സ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ര​​​​ണ്ടു സ്വ​​​​ർ​​​​ണം, ഒ​​​​ന്നു​​​​വീ​​​​തം വെ​​​​ള്ളി, വെ​​​​ങ്ക​​​​ലം എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ നേ​​​​ട്ടം. അ​​​​തേ​​​​സ​​​​മ​​​​യം, ബൊ​​​​പ്പ​​​​ണ്ണ​​​​യു​​​​ടെ​​​​യും ഭോ​​‌​​സ്‌ലെ‌‌​‌​‌​‌​യു​​​​ടെ​​​​യും ആ​​​​ദ്യ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് മെ​​​​ഡ​​​​ലാ​​​​ണി​​​​ത്. ്

Related posts

Leave a Comment