താഷ്കന്റ്: ഏഷ്യന്‍ ജിംനാസ്റ്റിക് ചാന്പ്യന്ഷിപ്പില് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ദീപ കര്‍മാകർ.താഷ്കന്റില്‍ നടന്ന വനിതാ ചാന്പ്യന്ഷിപ്പില് വോള്‍ട്ട് ഇവന്റിലാണ് മുപ്പതുകാരിയായ ദീപ കര്‍മാകര്‍ ചരിത്ര സ്വര്‍ണം കരസ്ഥമാക്കിയത്.
ഫൈനലില്‍ 13.566 എന്ന സ്കോർ ദീപ കുറിച്ചു. യഥാക്രമം 13.466, 12.966 സ്കോറുകള്‍ നേടി ഉത്തര കൊറിയയുടെ കിം സോണ്‍ ഹ്യാങും ജോ ക്യോങ് ബ്യോളും വെള്ളിയും വെങ്കലവും നേടി.
2015 ഏഷ്യന്‍ ചാന്പ്യന്ഷിപ്പില് വെങ്കലം നേടിയ ദീപ, 2016 റിയോ ഒളിന്പിക്സില്‍ നാലാം സ്ഥാനത്തെത്തി.