നെടുന്പാശേരി: ഏഷ്യൻ ഗെയിംസിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വി.കെ. വിസ്മയ, ജിത്തു ബേബി എന്നിവർക്കു വിമാനത്താവളത്തിൽ സ്വീകരണം നൽകി.
വിസ്മയയുടെ മാതാപിതാക്കളായ വിനോദ്, സുജാത, സഹോദരി വിജിഷ, അത്ലറ്റിക്സ് അസോസിയേഷൻ, സ്പോർട്സ് അഥോറിറ്റി ഭാരവാഹികളായ ബേബി മാത്യു, പി.ഐ. സാബു, പി.പി. പോൾ, രാജു പോൾ, വിനയചന്ദ്രൻ തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.